100 കോടി മുടക്കിയുള്ള സർക്കാർ വാർഷികാഘോഷം, മെയ് 20ന് യുഡിഎഫ് കരിദിനം പ്രഖ്യാപിച്ചു

നൂറുകോടിലധികം ചെലവാക്കി വാർഷികം ആഘോഷിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ‘ ധൂർത്തിലും ആഡംബരത്തിലും പ്രതിഷേധിച്ച് മെയ് 20ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.

അന്നേ ദിവസം വൈകുന്നേരം 5ന് എല്ലാ ജില്ല ആസ്ഥാനങ്ങളിലും നിയോജകമണ്ഡലങ്ങളിലും കരിങ്കൊടി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും. മെയ് 13ന് കൊച്ചിയിൽ നിശ്ചയിച്ചിരുന്ന പ്രതിഷേധറാലി മാറ്റിവെച്ചതായും എം എം ഹസൻ അറിയിച്ചു.

More Stories from this section

family-dental
witywide