യുഡിഎഫ് സ്ഥാനാർത്ഥി വിഎം വിനു 2020ൽ വോട്ട് ചെയ്തിട്ടില്ല; വീഴ്ച ഇലക്ഷൻ കമ്മീഷനെന്ന് ഡിസിസി പ്രസിഡന്റ്

കോഴിക്കോട് കോർപ്പറേഷൻ യുഡിഎഫ് സ്ഥാനാർത്ഥി സംവിധായകൻ വിഎം വിനു2020ൽ വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടറുടെ റിപ്പോർട്ട്. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായോ എന്ന് അന്വേഷിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നു. ഇആർഓയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, 2020ൽ വിനുവും കുടുംബവും വോട്ട് ചെയ്തിരുന്നുവെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടായിട്ടും അപേക്ഷ നൽകിയില്ല. ഇനി പേര് ചേർക്കൽ സാധ്യമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷട്രീയ ഇടപ്പെടൽ ഉണ്ടായിട്ടുണ്ടോ എന്ന് കളക്ടർക്ക് തന്നെ സംശയമുണ്ടായി അതുകൊണ്ട് അന്വേഷിക്കാൻ നിർദേശം നൽകിയതെന്ന് DCC പ്രസിഡൻ്റ് കെ പ്രവീൺ കുമാർ പറഞ്ഞു.

2020 ലെ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റിൽ അപ്രത്യക്ഷമാണ് കൂറെ നാളായി. ഇന്നലെ ആരോപണം ഉയർന്നപ്പോഴാണ് അത് അപ്പ്ലോഡ് ചെയ്തത്. എല്ലാത്തിൻ്റെയും കസ്റ്റേഡിയൻ കോഴിക്കോട് കോർപ്പറേഷൻ ഇലക്ഷൻ ഡിപ്പാൻ്റ് . അവർ എന്ത് കൃത്രിമം കാണിക്കാനും മടിക്കില്ലെന്നും DCC പ്രസിഡൻ്റ് കെ പ്രവീൺ പറഞ്ഞു.

വീഴ്ച്ച വന്നത് ഇലക്ഷൻ കമ്മീഷനും കോർപ്പറേഷൻ ഇലക്ഷൻ ഉദ്യേഗസ്ഥർക്കുമാണ്. ചുറ്റുവട്ടം ഉള്ള 4 വീടുകളിൽ വോട്ട് ചേർത്തു. വിനുവിനെ ഒഴിവാക്കാൻ എന്താണ് കാരണം. വിനുവിൻ്റെ വീട്ടിൽ ഉദ്യോഗസ്ഥർ പോയോ , വിനുവിനെ കണ്ടോ എന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

UDF candidate VM Vinu did not vote in 2020; DCC president blames Election Commission for the lapse

More Stories from this section

family-dental
witywide