ദിലീപിന് നീതി കിട്ടി, അപ്പീൽ പോകുന്നത് സർക്കാരിന് വേറെ പണിയില്ലാത്തതിനാൽ’; അടൂർപ്രകാശ്

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ അനുകൂല പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. വോട്ടെടുപ്പ് ദിനത്തിൽ വന്ന പരാമർശം വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അടൂര്‍ പ്രകാശ് പരിഹസിച്ചു. സര്‍ക്കാരിന് വേറെ ജോലിയില്ലല്ലോയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

നടിയെന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവര്‍ക്കും കിട്ടണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്’- അടൂര്‍ പ്രകാശിൻ്റെ വാക്കുകൾ.

അതേസമയം, രമേശ് ചെന്നിത്തലയടക്കം അടൂർ പ്രകാശിൻ്റെ അഭിപ്രായത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. യു ഡി എഫ് അതിജീവിതക്കൊപ്പം അല്ലെന്നാണ് മനസിലാക്കേണ്ടതെന്നായിരുന്നു മന്ത്രി പി രാജീവ് വിമർശിച്ചത്. യു ഡി എഫ് കൺവീനറുടെ നിലപാട് അപ്പീൽ പോകണ്ട എന്നാണ്. പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം അപ്പീൽ പോകണം എന്ന സർക്കാർ നിലപാടിനൊപ്പം- അദ്ദേഹം പ്രതികരിച്ചു.

UDF convener Adoor Prakash has reacted to the trial court’s acquittal of Dileep.

More Stories from this section

family-dental
witywide