വി എം വിനുവിന് തിരിച്ചടി; സെലിബ്രിറ്റിക്ക് പ്രത്യേകതയില്ല, വോട്ടർപട്ടിക നോക്കിയില്ലേയെന്ന് ഹൈക്കോടതി

യുഡിഎഫിൻ്റെ കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നിൽക്കുന്നതെന്നും കോടതി ചോദിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളി. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല. വോട്ടർപട്ടികയിൽ വിഎം വിനുവിന്റെ പേര് ഉണ്ടായിരുന്നില്ല.

അതേസമയം, വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കോടതിവിധി മാനിക്കുന്നുവെന്ന് വി എം വിനു പറഞ്ഞു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയിൽ പട്ടികയിൽ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. താൻ യുഡിഎഫിന്റെ ഭാഗമായി തുടർന്നും ഉണ്ടാകുമെന്നും വിനു മാധ്യമങ്ങളോട് പറഞ്ഞു.

UDF’s Kozhikode Corporation Mayoral candidate and director VM Vinu suffers setback from the High Court

More Stories from this section

family-dental
witywide