പി.എം ശ്രീ പദ്ധതി : സംസ്ഥാനത്ത് ഇന്ന് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്, പരീക്ഷകളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് യുഡിഎസ്എഫ് നേതൃത്വത്തില്‍ വിദ്യാഭ്യാസ ബന്ദ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്ന നയനിലപാടുകളില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നടത്തിയതെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടന നേതാക്കള്‍ അറിയിച്ചു. ശാസ്ത്രമേളകള്‍ക്കും കലോത്സവങ്ങള്‍ക്കും മുന്‍ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്കും റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ ബന്ദ് ബാധകമല്ല.

തങ്ങള്‍ ഉയര്‍ത്തുന്ന, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നത്തെ തിരിച്ചറിഞ്ഞ് യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദിനോട് സഹകരിക്കണമെന്ന് യുഡിഎസ്എഫ് ചെയര്‍മാന്‍ അലോഷ്യസ് സേവ്യറും, കണ്‍വീനര്‍ പികെ നവാസും അറിയിച്ചു.

”സംഘിവത്കരിക്കുക എന്ന ബിജെപിയുടെ അജണ്ടയെ പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള മേഖലയാണ് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം. എന്നാല്‍ പിഎം ശ്രീ പദ്ധതി എന്ന എന്‍ഇപിയിലേക്ക് നയിക്കുന്ന പദ്ധതി നടപ്പിലാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കാനുള്ള വിടവാണ് സംസ്ഥാന സര്‍ക്കാര്‍ തുറക്കുന്നത്”- യുഡിഎസ്എഫ് നേതൃത്വം ആരോപിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

UDSF education bandh in the state today.

More Stories from this section

family-dental
witywide