സുപ്രധാന വേദിയിൽ നിന്ന് ഇസ്രയേലിനെ വിലക്കി ബ്രിട്ടൻ; ആയുധ പ്രദർശനത്തിൽ സാന്നിധ്യം വേണ്ട, ഗാസ നിലപാട് തെറ്റെന്ന് വിമർശനം

ലണ്ടൻ: ഗാസയിലെ സൈനിക നടപടികൾ വർദ്ധിപ്പിച്ചതിനെ തുടർന്ന് ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ആയുധ പ്രദർശനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ബ്രിട്ടീഷ് സർക്കാർ വിലക്കി. ഗാസയിലെ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനം തെറ്റാണ്. അതിനാൽ, ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്യുപ്‌മെന്റ് ഇന്റർനാഷണൽ (ഡി.എസ്.ഇ.ഐ) 2025-ൽ ഒരു ഇസ്രായേൽ പ്രതിനിധി സംഘത്തെയും ക്ഷണിക്കുന്നില്ലെന്ന് ബ്രിട്ടീഷ് സർക്കാർ വക്താവ് സി.എൻ.എന്നിനോട് പറഞ്ഞു.

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ആയുധ പ്രദർശനത്തിൽ സർക്കാരുകളും സൈനിക വിഭാഗങ്ങളും ആയുധ നിർമ്മാണ മേഖലയും ഒത്തുചേർന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഈ പ്രദർശനത്തിൽ ഇസ്രായേലിന് വലിയ പ്രാതിനിധ്യം ഉണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ ഈ തീരുമാനത്തെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. ഈ നിയന്ത്രണങ്ങൾ ഇസ്രായേൽ പ്രതിനിധികളോടുള്ള മനഃപൂർവവും ഖേദകരവുമായ വിവേചനമാണzvdvgx ഇസ്രായേൽ പ്രദർശനത്തിൽ നിന്ന് പിന്മാറുമെന്നും ഒരു വക്താവ് പറഞ്ഞു.

More Stories from this section

family-dental
witywide