
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ബുധനാഴ്ച ഇന്ത്യയിൽ എത്തുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം എത്തുന്നത്. ഇന്ത്യയും യു.കെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര കരാറിന്‍റെ പുരോഗതിയടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. സാമ്പത്തിക, വ്യാപാര, പ്രതിരോധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനും ഈ സന്ദർശനം ലക്ഷ്യമിടുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാമർ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് കെയിർ സ്റ്റാമറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണ്. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഉടമ്പടികൾ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങളിൽ പുരോഗതി ഉണ്ടാക്കാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഡൽഹിയിൽ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകൾക്ക് പുറമേ, സ്റ്റാമർ മറ്റ് പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.