നാടുകടത്താൻ യുകെയും; ഡെലിവറി ജോലിക്കാരായ ഇന്ത്യക്കാർ അടക്കം 171 പേർ പിടിയിൽ

ലണ്ടൻ: രേഖകളില്ലാത്തവരെ യുകെയും നാടുകടത്തുന്നു. രാജ്യത്ത് മതിയായ രേഖകളില്ലാതെ ഡെലിവറി ജോലിയിൽ ഏർപ്പെട്ട 171 പേരെ യുകെ ഇമ്മിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീം അറസ്റ്റു ചെയ്തിരുന്നു. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
ഓപ്പറേഷൻ ഈക്വലൈസ് എന്ന് പേരിട്ട പരിശോധനയിലാണ് ‘അനധികൃത ഡെലിവറി തൊഴിലാളി’കളെ ഇമ്മിഗ്രേഷൻ വകുപ്പ് പിടികൂടിയത്. പരിശോധനയിൽ ഇന്ത്യക്കാർ അടക്കമുള്ള ആളുകളെയാണ് അധികൃതർ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യക്കാരെ കൂടാതെ ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോർവിച്ച് അടക്കമുള്ള നഗരങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. പരിശോധനകൾ കർശനമാക്കിയതിന് പിന്നാലെ രേഖകൾ കൃത്യമല്ലെങ്കിൽ പിടികൂടി നാടുകടത്തും മെന്ന്
തൊഴിലാളികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

യുകെ ഭരണകൂടത്തിൻ്റെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ. കഴിഞ്ഞ വർഷം മാത്രം 11000ത്തിലധികം പേരെയാണ് ഇത്തരത്തിൽ അധികൃതർ പരിശോധിച്ചത്. 8000ത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. യുകെ സർക്കാർ അടുത്തിടെ അംഗീകരിച്ച, കൃത്യമായ രേഖകൾ ഇല്ലാത്ത തൊഴിലാളികളിൽ നിന്ന് 60,000 യൂറോ വരെ ഫൈൻ ഈടാക്കാൻ വ്യവസ്ഥയുള്ള പുതിയ നിയമത്തിൽ ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശാധനകൾക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു.

Indians are among 171 delivery riders caught working illegally in a U.K.-wide crackdown and have been detained for deportation from the country, the British government has said.

More Stories from this section

family-dental
witywide