റഷ്യൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ യുക്രൈൻ ആക്രമണം; സ്ഥിരീകരിച്ച് ഇരു രാജ്യങ്ങളും

മോസ്കോ: റഷ്യയുടെ വടക്കുപടിഞ്ഞാറ് ലെനിൻഗ്രാഡ് മേഖലയിലെ കിറിഷി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേർക്ക് യുക്രൈന്റെ ഡ്രോൺ ആക്രമണം. യുക്രൈൻ സൈന്യവും റഷ്യൻ അധികൃതരും ആക്രമണം സ്ഥിരീകരിച്ചു. കിറിഷി പ്രതിദിനം 3,55,000 ബാരലോളം ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കുന്ന എണ്ണ ശുദ്ധീകരണശാലയാണ്. ആക്രമണത്തിന് പിന്നാലെ എണ്ണ ശുദ്ധീകരണശാലയിൽ പൊട്ടിത്തെറികളും തീപ്പിടിത്തവുമുണ്ടായെന്ന് യുക്രൈൻ അവകാശപ്പെടുകയും ഇതിൻ്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്‌തിട്ടുണ്ട്.

കിറിഷിയിൽ മൂന്ന് ഡ്രോണുകൾ പതിച്ചുവെന്നും അവശിഷ്‌ടങ്ങൾ വീണതിനെ തുടർന്ന് തീപ്പിടിത്തമുണ്ടായെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീ അണച്ചതായും റീജിയണൽ ഗവർണർ അലക്സ‌ാണ്ടർ ഡ്രോഡ്സെൻകോ പറഞ്ഞു. റഷ്യ- യുക്രെൻ യുദ്ധത്തിന് സാമ്പത്തിക സൗകര്യം ലഭ്യമാക്കുന്നവയെന്ന് ആരോപിച്ച് റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്കും മറ്റും നേർക്ക് നടത്തുന്ന ആക്രമണം യുക്രൈൻ തുടർന്നുകൊണ്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide