കീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത ആരോപണവുമായി പ്രസിഡൻ്റ് വൊളോദിമിർ സെലെൻസ്കി. ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിനും തമ്മിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കെയാണ് പുതിയ ആരോപണം.
കിഴക്കൻ യുക്രെയ്‌നിലെ തന്ത്രപ്രധാനമായ ഡോൺബാസ് മേഖല റഷ്യക്ക് വിട്ടുകൊടുക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തിയെന്നും യുക്രൈൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. അതേസമയം പുതിനും ട്രംപും തമ്മിലുള്ള ചർച്ചയിലേക്ക് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്ക് ക്ഷണമില്ല.
എങ്കിലും അതിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് സെലൻസി വ്യക്തമാക്കിയെങ്കിലും ട്രംപും പുതിനും യാതൊരുവിധത്തിലുമുള്ള പ്രതികരണം നടത്തിയിരുന്നില്ല. അതേസമയം ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ യുക്രെയ്‌നിന് നൽകിയേക്കാം എന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതിന് ശേഷമാണ് പുതിൻ നയതന്ത്ര ചർച്ചകളിലേക്ക് വന്നതെന്നും സെലൻസ്‌കി ഉന്നയിച്ചു.
Ukraine makes serious allegations against Trump; forced to hand over Donbas to Russia













