ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന് ശേഷമുള്ള മാറ്റങ്ങളുമായി ഉക്രേനിയൻ യുവതി

ഇന്ത്യയിലെ തന്റെ ജീവിതത്തെ കുറിച്ചും അതുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഉക്രേനിയൻ യുവതി വിക്ടോറിയ ചക്രബർത്തി. ഇന്ത്യക്കാരനായ യുവാവിനെ വിവാഹം കഴിച്ച യുവതി കഴിഞ്ഞ എട്ട് വർഷമായി കഴിയുന്നത് ഇന്ത്യയിലാണ്. പ്രധാനമായും ഇന്ത്യൻ ജീവിതമുണ്ടാക്കിയ മൂന്ന് മാറ്റങ്ങളെ കുറിച്ചാണ് അവർ പറയുന്നത്. ഇതൊന്നും ഒറ്റരാത്രി കൊണ്ട് ഉണ്ടായിരിക്കുന്ന മാറ്റങ്ങളല്ല എന്നും അവർ വീഡിയോയിൽ പറയുന്നു.

സാരി പതിയെ എന്റെ വാർഡ്രോബിന്റെ ഭാഗമായി മാറി. ഒരു വിവാഹത്തിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പരിപാടിക്കോ ഇപ്പോൾ സാരിയില്ലാതെ പോകുന്നത് തനിക്ക് സങ്കല്പിക്കാൻ പോലും സാധിക്കില്ല. അടുത്തതായി, ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ്. താൻ കൈകൊണ്ട് പരമ്പരാഗതമായ ഇന്ത്യൻ ഭക്ഷണം കഴിക്കുന്നു എന്നും അത് വളരെ സ്വാഭാവികവും രുചികരവുമാണ്. അടുത്തതായി ഇന്ത്യൻ ആഘോഷങ്ങളെ കുറിച്ചാണ്. നിറങ്ങളും ശബ്ദങ്ങളും വെളിച്ചവും ഒക്കെയുള്ള ഇന്ത്യയിലെ ആഘോഷങ്ങൾ നടക്കുന്ന സമയമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സമയം എന്നീ മൂന്ന് മാറ്റങ്ങളാണ് വിക്ടോറിയ പങ്കുവെയ്ക്കുന്നത്. വിക്ടോറിയയുടെ പോസ്റ്റിന് കമന്റുകൾ നിരവധിപ്പേരാണ് നൽകിയത്. വിക്ടോറിയ ശരിക്കും ഇന്ത്യക്കാരിയായിയെന്ന് പലരും പ്രതികരിച്ചു.

More Stories from this section

family-dental
witywide