
കൊച്ചി: പുതുവര്‍ഷത്തില്‍ ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ശുഭകരമായ വാര്‍ത്ത. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അടക്കം വ്യക്തമാക്കുന്നത്. ഉമാ തോമസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും സന്തോഷവാര്‍ത്ത എംഎല്‍എയുടെ അഡ്മിന്‍ ടീമംഗങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ ചലിപ്പിച്ചുവെന്നും പ്രാര്‍ത്ഥനകള്‍ തുടരണമെന്നുമാണ് പോസ്റ്റ്.
അതേസമയം, മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം ഡോക്ടര്‍മാരും ഇത് സ്ഥിരീകരിച്ചു. ഉമ തോമസ് നേര്‍ത്ത ശബ്ദത്തില്‍ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞുവെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യം കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നും അറിയിച്ചു.
ആളുകളെ എംഎല്‍എ തിരിച്ചറിയുന്നുണ്ടെന്നും ശരീരത്തിന് വേദനയുണ്ട്, അത് സ്വാഭാവികമാണ്. പുറത്തു വരുന്ന സൂചനകള്‍ എല്ലാം പോസിറ്റീവാണെന്നും അപകടമുണ്ടാക്കിയ വീഴ്ചയുടെ കാര്യം ഉമ തോമസിന് ഓര്‍മ്മയില്ല എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.