പൾസർ സുനി വിളിച്ചെന്ന പരാമർശം, ശ്രീലക്ഷ്മിയെ നടി ആക്രമിക്കപ്പെട്ട കേസിലേക്ക് വീണ്ടും വലിച്ചിഴയ്ക്കുന്നത് അന്യായമെന്ന് ഭർത്താവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിൽ ശ്രീലക്ഷ്മിയുടെ പേര് വീണ്ടും പരാമർശിക്കപ്പെട്ടതിനെതിരെ അവരുടെ ഭർത്താവ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. കേസുമായി യാതൊരു ബന്ധവുമില്ലാത്ത ശ്രീലക്ഷ്മിയെ എന്തിനാണ് വീണ്ടും ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പള്‍സര്‍ സുനി ഡ്രൈവറായിരുന്ന കാലത്ത് ഉണ്ടായ പരിചയം മാത്രമാണ് ബന്ധം. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പൊലീസിനോട് വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് കൈമാറുകയും ചെയ്തു. കേസുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ പൊലീസ് തന്നെ അവരെ ഒഴിവാക്കിയതാണ്.

കുറ്റകൃത്യം നടന്ന ദിവസം പള്‍സര്‍ സുനി ശ്രീലക്ഷ്മിയെ വിളിച്ചിരുന്നു. ‘ഇന്നൊരു കാര്യം ചെയ്യുന്നുണ്ട്, പ്രാർത്ഥിക്കണം’ എന്ന് പറഞ്ഞതായി ഭർത്താവ് വെളിപ്പെടുത്തി. എന്നാൽ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ക്യൂരിയോസിറ്റിയുടെ ഭാഗമായി ചില വിളികളും മെസേജുകളും ഉണ്ടായിരുന്നു മാത്രം. പൊലീസ് അന്നുതന്നെ വിശദമായി അന്വേഷിച്ച് കേസിൽ നിന്ന് ഒഴിവാക്കി. ഇപ്പോൾ വിധിന്യായത്തിൽ ശ്രീലക്ഷ്മിയെ സാക്ഷിയാക്കാത്തത് പ്രോസിക്യൂഷന്റെ വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് പേര് വീണ്ടും ചർച്ചയായത്.

സമാധാനപരമായി ജീവിക്കുന്ന കുടുംബത്തെ ഇനിയെങ്കിലും ഈ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ഭർത്താവ് അഭ്യർത്ഥിച്ചു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വീണ്ടും സമീപിക്കുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അന്വേഷണ സംഘം തെളിവുകൾ പരിശോധിച്ച് ബോധ്യപ്പെട്ട കാര്യമാണ് ശ്രീലക്ഷ്മിക്ക് കേസുമായി ബന്ധമില്ലെന്നത്. എന്നിട്ടും എന്തിനാണ് വീണ്ടും പേര് ഉയർത്തിക്കാട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

More Stories from this section

family-dental
witywide