
ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഇന്ത്യയുടെ പ്രതികരണമാണ് ഈ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സായുധ സേനയില്‍ അഭിമാനിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ സായുധ സേനകളില്‍ അഭിമാനിക്കുന്നു. പഹല്‍ഗാമില്‍ നമ്മുടെ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഇന്ത്യയുടെ പ്രതികരണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയ്ക്കും ഇവിടുത്തെ ജനങ്ങള്‍ക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കാന്‍ മോദി സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. തീവ്രവാദത്തെ അതിന്റെ വേരുകളില്‍ നിന്ന് തുടച്ചുനീക്കാന്‍ ഭാരതം ഉറച്ചുനില്‍ക്കുന്നു,’ -അദ്ദേഹം എക്സില്‍ കുറിച്ചു.