” ഗണഗീതം ആസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കാതു തിരിക്കൂ, തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ?”

തിരുവനന്തപുരം : എറണാകുളം – ബെംഗളൂരു വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടന സ്‌പെഷല്‍ യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ട്രെയിനില്‍ ഗണ ഗീതം പാടുന്ന വിഡിയോ വിവാദമായതോടെ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആര്‍എസ്എസിന്റെ ഗണഗീതം തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോയെന്നും സംഗീതമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

”ഗണഗീതം പാടിപ്പിച്ചു എന്നത് ആരോപണമാണ്. അതിലെ ദുരുദ്ദേശ്യം ലോകത്തിനു മനസ്സിലാകും. സംഗീതത്തിനു ഭാഷയോ ജാതിയോ മതമോ ഇല്ല. സംഗീതം ആസ്വദിക്കാന്‍ പറ്റണം. അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലോ? സംഗീതമാണ്, അസ്വദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കാതു തിരിക്കൂ” അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തതെന്നും ആ കുട്ടികളുടെ മനസ്സിലേക്ക് അവരാണ് വിഷം കുത്തിവയ്ക്കുന്നതെന്നും മന്ത്രി ചോദിച്ചു.

ദക്ഷിണ റെയില്‍വേ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ദൃശ്യം നീക്കം ചെയ്‌തെങ്കിലും രാത്രി വീണ്ടും പോസ്റ്റ് ചെയ്തു.

Suresh Gopi has responded to the controversy surrounding a video of school students singing Gana Geet in Vande Bharat train.

More Stories from this section

family-dental
witywide