‘കേന്ദ്രമന്ത്രി ജാഗ്രതയോടെ പ്രതികരിക്കണം, തങ്ങൾക്കൊപ്പം നിൽക്കണം’; കന്യാസ്ത്രീകൾക്ക് വേണ്ടി ഇടപെടുന്നില്ലെന്ന ജോർജ് കുര്യന്‍റെ വിമർശനത്തിന് സിബിസിഐ മറുപടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിവാദ പരാമർശങ്ങൾക്ക് മറുപടിയായി കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ഇന്ന് പ്രസ്താവന ഇറക്കും. കുര്യൻ കൂടുതൽ ജാഗ്രതയോടെ പ്രതികരിക്കണമായിരുന്നുവെന്ന് സിബിസിഐ അഭിപ്രായപ്പെടും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പരസ്യമായി പിന്തുണയ്ക്കുമ്പോഴും, ന്യൂനപക്ഷകാര്യ മന്ത്രി എന്ന നിലയിൽ വിമർശനം ഉന്നയിച്ചത് ഉചിതമല്ലെന്ന് സിബിസിഐ വ്യക്തമാക്കും. കേന്ദ്ര മന്ത്രി തങ്ങളോടൊപ്പം നിന്ന് ന്യൂനപക്ഷ വിഷയങ്ങളിൽ പിന്തുണ നൽകണമെന്നും സിബിസിഐ നേതൃത്വം ആവശ്യപ്പെടും. സിബിസിഐ അടക്കം കന്യാസ്ത്രീകൾക്ക് വേണ്ടി ഇടപെടുന്നില്ല എന്നാണ് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഇന്നലെ വിമർശനം ഉന്നയിച്ചത്. കുര്യന്‍റെ വിമർശനം തള്ളിയ സിബിസിഐ കന്യാസ്ത്രീകൾക്ക് വേണ്ടി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.

അതേസമയം, ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ കീഴ്‌കോടതിയിൽ ജാമ്യാപേക്ഷ നൽകിയതിനെക്കുറിച്ച് സിബിസിഐക്ക് വിവരമില്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. കീഴ്‌കോടതി ജാമ്യം നിഷേധിച്ചത് സ്വാഭാവിക നടപടിയാണെന്നും, കേസിൽ ഉൾപ്പെട്ട വകുപ്പുകൾ സെഷൻസ് കോടതിയുടെ പരിഗണനയ്ക്ക് വിധേയമായവയാണെന്നും സിബിസിഐ വിലയിരുത്തുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സിബിസിഐ സംഘം ഡൽഹിയിൽ നിന്ന് റായ്പൂരിൽ എത്തി. സിബിസിഐയുടെ നിയമ, വനിതാ, ട്രൈബൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളുമാണ് എത്തിയത്.

More Stories from this section

family-dental
witywide