വയോധികൻ്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, അത് കാട്ടി ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല

കൊടുങ്ങല്ലൂര്‍: വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്ന സംഭവം വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചതോടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. അങ്ങനെ സംഭവിച്ചത് കൈപ്പിഴയാണെന്നും അത് ഉയര്‍ത്തിക്കാട്ടി കൂടുതല്‍ വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് ചര്‍ച്ചയിലാണ് വിവാദങ്ങള്‍ക്ക് സുരേഷ് ഗോപി മറുപടി നല്‍കിയത്.

‘ചില കൈപ്പിഴകള്‍ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കും ഉണ്ട്. വേലായുധന്‍ ചേട്ടന് വീട് കിട്ടിയതില്‍ സന്തോഷം. നല്ലകാര്യം. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കും. പാര്‍ട്ടി തയാറെടുത്ത് ഇരുന്നോളൂ. ആര്‍ജവവും ചങ്കൂറ്റവും കാണിക്കണം. ഞാന്‍ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാന്‍ പോകും’ -സുരേഷ് ഗോപി പറഞ്ഞു.

More Stories from this section

family-dental
witywide