
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയും തർക്കമുണ്ടായത്. ശാസ്തമംഗലത്ത് നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു.
തുടർന്ന് മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് രണ്ടുപേർക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ വിട്ടയച്ചുവെന്ന് പൊലീസ് പറയുന്നു.