ഉന്നാവോ ബലാത്സംഗ കേസ്; ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിനെതിരെ CBI സുപ്രീംകോടതിയിൽ

ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്ത ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പഠിച്ചതിന് ശേഷമാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സിബിഐയുടെ ആവശ്യം.

ചൊവ്വാഴ്ചയാണ് ഹൈക്കോടതി കുല്‍ദീപ് സിങിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. കേസിൽ 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും ഹാജരാക്കണമെന്നായിരുന്നു ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ശിക്ഷ ഇളവിന് ഹര്‍ജി നല്‍കിയത്.

ഡല്‍ഹിയില്‍ തന്നെ തുടരണമെന്നതുള്‍പ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയെ കാണരുത്, അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുത്, എല്ലാ തിങ്കളാഴ്ച്ചയും അടുത്തുളള സ്റ്റേഷനിലെത്തി ഒപ്പുവെക്കണം എന്നിവയായിരുന്നു മറ്റ് ഉപാധികള്‍.

വിധിക്കെതിരെ പ്രതിഷേധിച്ച അതിജീവിതയെ ഡല്‍ഹി പൊലീസ് വലിച്ചിഴച്ച് മാറ്റിയതും വലിയ വിവാദമായിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമാണ് അതിജീവിതയും കുടുംബവും പ്രതിഷേധിച്ചത്. പ്രതിഷേധം തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ അതിജീവിതയെയും അവരുടെ അമ്മയെയും ഡല്‍ഹി പൊലീസ് അവിടെ നിന്നും വലിച്ചിഴച്ച് മാറ്റുകയായിരുന്നു. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകൾ കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു.

ഹൈക്കോടതിയെ മുഴുവനായും താൻ കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിശ്വാസം തകർത്തത്‌ രണ്ട്‌ ജഡ്‌ജിമാർ മാത്രമാണെന്നും അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട്‌ പറഞ്ഞു. കുടുംബത്തോടുള്ള അനീതിയാണിത്‌. ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പട്ടതിനാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവിടെനിന്നും നീതി ലഭിച്ചില്ലെങ്കിൽ തങ്ങൾ രാജ്യംവിട്ടുപോകുമെന്നും അവർ പറഞ്ഞു.

2017 ൽ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയത്. പിന്നീട് റായ്ബറേലിയില്‍വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുല്‍ദീപിനെതിരെ കേസെടുത്തു. 2018-ല്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരണപ്പെട്ടിരുന്നു. ആ കേസില്‍ കുല്‍ദീപിനടക്കം ഏഴ് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Unnao rape case; CBI in Supreme Court against suspension of life sentence of former BJP MLA Kuldeep Singh Sengar

More Stories from this section

family-dental
witywide