യുവാക്കളെ കെട്ടിത്തൂക്കി  ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു, ഹണിട്രാപ്പിൽ കുടുക്കി സമാനതകളില്ലാത്ത ക്രൂരത; യുവ ദമ്പതികൾ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട ചരല്‍ക്കുന്നില്‍ ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളോട് സമാനതകളില്ലാത്ത ക്രൂരതകാട്ടിയ യുവ ദമ്പതികള്‍ പിടിയില്‍. യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മര്‍ദിച്ചെന്നും ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ അടിച്ചുവെന്നും പരാതി. അതിക്രമം നടത്തിയ ചരല്‍കുന്ന് സ്വദേശികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഇരകളായത്. ജനനേന്ദ്രയില്‍ 23സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചുവെന്ന് റാന്നി സ്വദേശിയുടെ പരാതിയില്‍ പറയുന്നു. വിരലുകളിലെ നഖങ്ങള്‍ പ്ലെയര്‍ ഉപയോഗിച്ച് പിഴുതെടുക്കുകയും ചെയ്തതായും പരാതിയുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റാന്നി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി വിളിച്ചുവരുത്തുകയും തുടര്‍ന്ന് രശ്മിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുപോലെ അഭിനയിപ്പിച്ച് വീഡിയോ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും യുവാവിനെ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് ഇയാളെ മാരാമണ്ണിലെത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു. അവശനിലയില്‍ റോഡില്‍ കിടന്ന യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ആറന്മുള പൊലീസ് ഇയാളോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും യുവാവ് സത്യം തുറന്ന് പറഞ്ഞില്ല. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിശദവിവരങ്ങള്‍ പുറത്തുവന്നത്. ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ അനുഭവം ഉണ്ടായതായി പൊലീസ് കണ്ടെത്തി. കൂടുതല്‍ യുവാക്കള്‍ ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

More Stories from this section

family-dental
witywide