കാരക്കസ്: വെനസ്വേലയുടെ തീരത്ത് ബി-1 ബോംബറുകൾ പറത്തി യുഎസ് പ്രകോപനം തുടരുന്നു. വെനസ്വേലയിലെ ജനകീയ ഭരണം അട്ടിമറിക്കാനാണ് യുഎസിൻ്റെ ശ്രമം. വെനസ്വേലയിലെ തടവറകളിൽ നിന്നും കുറ്റവാളികളെ യുഎസിലേക്ക് തുറന്നുവിടുന്നു, ലഹരിമരുന്ന് കടത്തുന്നു എന്നീ ആരോപണങ്ങൾ പുകമറയാക്കിയാണ് അട്ടിമറി നീക്കം.
യുഎസ് പരമാധികാരം വകവയ്ക്കാതെ വെനസ്വേലയെ കടന്നാക്രമിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. വെനസ്വേലയിലെ ജനകീയ ഭരണം അട്ടിമറിക്കാൻ സിഎഎയെ നിയോഗിച്ചെന്ന ട്രംപിന്റെ വിവാദ പരമാർശത്തിന് പിന്നാലെ അമേരിക്ക കരീബിയൻ കടലിൽ സൈനിക വിന്യാസം വർധിപ്പിക്കുകയും ചെയ്‌തിരുന്നു. അതേസമയം, അമേരിക്കൻ നാവികസേന കരീബിയൻ കടലിൽ കഴിഞ്ഞദിവസം മയക്കുമരുന്ന് കടത്തുന്നുവെന്നാരോപിച്ചാണ് ഇതുവഴി പോകുന്ന ബോട്ടുകളെ ആക്രമിച്ചിരുന്നു. ഇതേതുടർന്ന് വെനസ്വേല കൂടുതൽ സൈനികരെയും വിന്യസിച്ചിരുന്നു.













