യുഎസിലെ കാർഗോ വിമാനദുരന്തം: മരിച്ചവരുടെ എണ്ണം പതിമൂന്നായി, നിലത്ത് വീണ എൻജിനും ബ്ലാക് ബോക്സും കണ്ടെത്തി

ലൂയിസ് വില്ലേ: യുഎസിലെ കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോ വിമാനം തകർന്ന് വീണ അപകടത്തിൽ അപകടത്തിൽ ഇതുവരെ 13 പേർ മരിച്ചു. യുപിഎസിന്റെ മക്ഡൊണൽ ഡഗ്ലസ് എം ഡി 11 എന്ന കാർഗോ വിമാനമാണ് തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു. ക്യാപ്റ്റൻ റിച്ചാർഡ് വാർട്ടൻബെർഗ്, ഫസ്റ്റ് ഓഫീസർ ലീ ട്രൂറ്റ്, ഇന്റർ നാഷണൽ റിലീഫ് ഓഫീസർ ക്യാപ്ടൻ ഡാന ഡയമണ്ട് എന്നീ ജീവനക്കാരനാണ് വിമാനത്തിലുണ്ടായിരുന്നത്.

അതേസമയം, വിമാനത്താവള പരിസരത്ത് നിന്ന് താഴേയ്ക്ക് പതിച്ച എൻജിനും അപകട സ്ഥലത്ത് നിന്ന് കോക്പിറ്റിലെ ഡാറ്റ റെക്കോർഡറും വോയിസ് റെക്കോർഡും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ച വിമാന ഭാഗങ്ങൾക്കിടയിൽ നിന്ന് കേടുപാടുകളില്ലാതെയാണ് ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുള്ളത്. ടേക്ക് ഓഫിന് പിന്നാലെ യുപിഎസ് വിമാനത്തിന്റെ ഇടത് ചിറകിൽ തീ പടരുകയും എൻജിൻ താഴെ പതിക്കുകയും ചെയ്തോടെയാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ഇൻവെസ്റ്റിഗേറ്റർ ബുധനാഴ്ച വ്യക്തമാക്കിയത്.

നിലവിൽ വിമാനത്തിന്റെ അറ്റകുറ്റ പണികളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. തകരുന്നതിന് ആഴ്ചകൾക്ക് മുമ്പ് വിമാനം അറ്റകുറ്റ പണികൾക്കായി ടെക്സാസിൽ എത്തിച്ചിരുന്നു. വിമാനത്തിന്റെ ഇന്ധന ടാങ്കിന് ചേർന്ന് വിള്ള‍ൽ കണ്ടതോടെയാണ് സെപ്തംബറിൽ അറ്റകുറ്റ പണികൾക്കായി വിമാനം നിലത്തിറക്കിയത്.

അപകടത്തിന് പിന്നാലെ അടച്ച ലൂയിസ് വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ലൂയിസ് വില്ലേയിലെ ചരക്കു കമ്പനികളിൽ ഏറ്റവും വലിയതാണ് യുപിഎസ്. ദിവസേന 300 വിമാനത്തോളങ്ങൾ യുപിഎസ് കൈകാര്യം ചെയ്യുന്നുണ്ട്. ഒരു മണിക്കൂറിൽ 4 ലക്ഷത്തോളം പാക്കേജുകളാണ് യുപിഎസ് കൈകാര്യം ചെയ്യുന്നത്.

US cargo plane crash: Death toll rises to 13, engine and black box found on the ground

More Stories from this section

family-dental
witywide