‘തീരുവ യുദ്ധം’ പരിഹരിക്കാന്‍ യുഎസ് – ചൈന രഹസ്യ ചര്‍ച്ചയില്‍ ധാരണ? വിശദ വിവരങ്ങള്‍ ഇന്ന് പുറത്തുവിട്ടേക്കും

ന്യൂഡല്‍ഹി : ലോകമാകെ വീക്ഷിച്ച ഒന്നായിരുന്നു യുഎസ്-ചൈന വ്യാപാര യുദ്ധം.
കഴിഞ്ഞ മാസം ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് 145% തീരുവ പ്രഖ്യാപിച്ചതോടെ ചൈന 125% തീരുവ പ്രഖ്യാപിച്ച് തിരിച്ചടിച്ചിരുന്നു. ശനിയാഴ്ചമുതല്‍ ഇരു രാജ്യങ്ങളും ‘തീരുവ യുദ്ധം’ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. സ്വിസ് അംബാസഡറുടെ വസതിയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യ ചര്‍ച്ച നടത്തുകയും ഇതില്‍ ഏകദേശ ധാരണയിലെത്തിയെന്നുമാണ് വിവരം. വ്യവസ്ഥകള്‍ വിശദീകരിക്കാന്‍ തല്‍ക്കാലം പരിമിതിയുണ്ടെന്ന് രണ്ടു രാജ്യങ്ങളും അറിയിച്ചെങ്കിലും ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നാണ് സൂചന.

ചര്‍ച്ചകള്‍ സൗഹാര്‍ദപരവമായിരുന്നെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പ്രതികരിച്ചു. യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താല്‍പര്യമില്ല. എന്നാല്‍, ചൈനയുടെ താല്‍പര്യം സംരക്ഷിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരണം നടത്തിയിട്ടുണ്ട്.