ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ സിറിയയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) അറിയിച്ചു. ഐഎസ്ഐഎസ് സിറിയയിൽ നടത്തിയ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികരും ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്കേറ്റു. ഭീകരനെ കൊലപ്പെടുത്തിയെന്നും സെന്റകോം അറിയിച്ചു.
അതേസമയം, യുഎസിനും സിറിയയ്ക്കും എതിരായി നടന്നത് ഐഎസ്ഐഎസ് ആക്രമണമാണ്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമല്ലെന്നും ട്രംപ് വ്യക്തമാക്കി.
US citizens killed in ISIS attack; Trump vows retaliation










