ട്രംപിന് യുഎസ് കോൺഗ്രസ് അംഗങ്ങളുടെ കത്ത്; പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണം

അമേരിക്കൻ പ്രസിഡന്റ്റ് ഡോണൾഡ് ട്രംപിനും വിദേശ സെക്രട്ടറി മാർക്കോ റൂബിയോക്കും കത്തയച്ച് യുഎസ് കോൺഗ്രസിലെ 47 അംഗങ്ങൾ. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുഎസ് കോൺഗ്രസിലെ അംഗങ്ങൾ കത്തയച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് അംഗങ്ങളായ റെബേക്ക എ ബലിന്റ്, ഡൊണാൾഡ് ബെയെർ, ഡാനി ഡേവിസ് റോ ഖന്ന തുടങ്ങിയവരാണ് കത്തയച്ചത്.

ലോകമാകെ പലസ്തീന്റെ അവകാശങ്ങളെ പിന്തുണയ്ക്കുമ്പോൾൾ അമേരിക്ക മാറിനിൽക്കുന്നത് ധാർമികതയല്ല. ഒരു രാഷ്ട്രമായി നിലകൊള്ളാനുള്ള പലസ്തീന്റെ അവകാശങ്ങൾക്കുനേരെ ഇനിയും മുഖം തിരിച്ച് നൽക്കാനാകില്ല. പലസ്‌തീൻ ജനതയുടെ അന്തസ്സിനും അവകാശങ്ങൾക്കുംവേണ്ടി നിലകൊള്ളേണ്ട സമയമാണിതെന്നും ഗാസയിലെ അധികാരത്തിൽനിന്ന് ഹമാസിനെ നിരായുധീകരിച്ച് നീക്കം ചെയ്യണമെന്നും കത്തിൽ പറയുന്നു.

അതേസമയം ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പലസ്‌തീനെ രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് യുഎസ് കോൺഗ്രസിലെ അംഗങ്ങൾ കത്തയച്ചത്. നിലവിൽ 150ലധികം രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide