ഹെയ്തിക്കാരുടെ നിയമപരമായ സംരക്ഷണം അവസാനിപ്പിക്കുന്നുവെന്ന് യുഎസ്, 500,000 പേര്‍ നാടുകടത്തല്‍ ഭീതിയില്‍

മയാമി : യുഎസിലെ ലക്ഷക്കണക്കിന് ഹെയ്തിക്കാരുടെ നിയമപരമായ സംരക്ഷണം അവസാനിപ്പിക്കുകയാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ അവരെ നാടുകടത്താനുള്ള സാധ്യത കൂടുതലാണെന്നും വകുപ്പ് വ്യക്തമാക്കി.

ഹെയ്തിയിലെ സ്ഥിതി മെച്ചപ്പെട്ടുവെന്നും താല്‍ക്കാലിക നിയമ പരിരക്ഷകള്‍ക്കുള്ള വ്യവസ്ഥകള്‍ ഹെയ്തിക്കാര്‍ക്ക് ഇനി വേണ്ടെന്നുമാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നത്. താല്‍ക്കാലിക സംരക്ഷിത പദവി അല്ലെങ്കില്‍ ടിപിഎസ് അവസാനിപ്പിക്കുന്നത് അമേരിക്കയിലുള്ള ഏകദേശം 500,000 ഹെയ്തിക്കാരെ ബാധിക്കും. ഇവരില്‍ ചിലര്‍ ഒരു ദശാബ്ദത്തിലേറെയായി ഇവിടെ താമസിക്കുന്നവരാണ്. മാനുഷിക പരോള്‍ പരിപാടി പ്രകാരം രാജ്യത്ത് നിയമപരമായി എത്തിയ ആയിരക്കണക്കിന് ഹെയ്തിക്കാര്‍ക്കുള്ള നിയമപരമായ സംരക്ഷണം ട്രംപ് ഭരണകൂടം റദ്ദാക്കിയതിന് മൂന്ന് മാസത്തിന് ശേഷമാണ് പുതിയ നടപടി വരുന്നത്. കുടിയേറ്റം തടയുന്നതിനായി നടപ്പിലാക്കിയ നടപടികളുടെ ഭാഗമാണിത്.

അടുത്തിടെ, പരോള്‍ പരിപാടി പിന്‍വലിക്കുന്നതില്‍ നിന്ന് ഭരണകൂടത്തെ തടയുന്ന ഒരു ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് ട്രംപ് ഭരണകൂടത്തിന് കാര്യങ്ങള്‍ എളുപ്പമായത്.

More Stories from this section

family-dental
witywide