
വാഷിങ്ടണ്‍: പാകിസ്താന് സ്വാതന്ത്ര്യദിനാശംസകളുമായി അമേരിക്ക. വ്യാഴാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്താന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആശംസകള്‍ നേരുകയും വ്യാപാര- സാമ്പത്തിക സഹകരണങ്ങള്‍ വര്‍ദ്ധിപ്പി ക്കാമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. മാത്രമല്ല, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള പാകിസ്താന്റെ ഇടപെടലുകളെ അമേരിക്ക അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
” ഓഗസ്റ്റ് 14-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്താനിലെ ജനങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിനു വേണ്ടി ഊഷ്മളമായ ആശംസകള്‍ നേരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലുമുള്ള പാകിസ്ഥാന്റെ പങ്കാളിത്തത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അങ്ങേയറ്റം അഭിനന്ദിക്കുന്നു”- റൂബിയോയുടെ പ്രസ്താവന ഇങ്ങനെ.
പാകിസ്താനുമായി സാമ്പത്തിക സഹകരണം വ്യാപിപ്പിക്കാനും അമേരിക്കക്കാര്‍ക്കും പാകിസ്താനികള്‍ക്കും അഭിവൃദ്ധിയുള്ള ഭാവിയെ പ്രോത്സാഹിപ്പിക്കുന്ന വ്യാപാരപങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും അമേരിക്ക താല്‍പര്യപ്പെടുന്നുവെന്നും ആശംസയ്‌ക്കൊപ്പം അറിയിച്ചിട്ടുണ്ട്.
പല്‍ഗാം ഭീകരാക്രമണത്തിനു പിന്നിലെ പാകിസ്താന്റെ പങ്ക് ഇന്ത്യ ലോകരാജ്യങ്ങളോട് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അമേരിക്ക പാകിസ്താനോട് കൂടുതല്‍ അടുക്കുകയാണ് അടുത്തിടെയായി. ഇന്ത്യക്ക് അധിക തീരുവ 50 ശതമാനമാക്കിയപ്പോള്‍ പാകിസ്താന്റെ തീരുവ 29 ല്‍ നിന്നും 19 ശതമാനത്തിലേക്ക് കുറയ്ക്കുകയാണ് ട്രംപ് ചെയ്തത്. മാത്രമല്ല, പാക് സൈനിക മേധാവി കഴിഞ്ഞ രണ്ടുമാസത്തിനിടെ രണ്ടുപ്രാവശ്യം അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.