അമേരിക്കൻ സർക്കാരിൻ്റെ അടച്ചുപൂട്ടൽ ഇന്ത്യക്കാരെയും ബാധിക്കുന്നു; H-1B വീസ പ്രോസസിംഗിനെ ബാധിക്കും

അമേരിക്കൻ സർക്കാരിൻ്റെ അടച്ചുപൂട്ടൽ ഇന്ത്യക്കാരെയും ബാധിക്കുന്നു. ഷട്ട്ഡൗൺ അവസാനിക്കുന്നതുവരെ എച്ച്-1ബി വിസകൾക്കും താൽക്കാലിക വിരാമം നേരിടേണ്ടിവരുമെന്ന് ഇമിഗ്രേഷൻ അഭിഭാഷകയായ നിക്കോൾ ഗുണാര പറയുന്നു. ഫെഡറൽ ഫണ്ടിംഗിന് പരിഹാരമാവുന്നത് വരെ എച്ച്-1ബി വിസ ഫയലിംഗുകൾ പ്രോസസ്സ് ചെയ്യില്ലെന്ന് അവർ പറഞ്ഞു. സർട്ടിഫൈഡ് എൽ‌സി‌എ ഇല്ലാത്ത ആർക്കും അവരുടെ എച്ച്-1ബി പ്രക്രിയകൾ തുടരുന്നതിന് സർക്കാർ വീണ്ടും തുറക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും.

H-1B പ്രോസസിന്റെ ആദ്യഘട്ടം യു.എസ്. ലേബർ ഡിപ്പാർട്ട്മെന്റിൽ ലേബർ കണ്ടീഷൻ ആപ്ലിക്കേഷൻ ഫയൽ ചെയ്യുന്നതാണ്. ഈ ഫയൽ അംഗീകരിക്കപ്പെട്ടതിന് ശേഷം മാത്രമേ കമ്പനി USCIS-ലേക്ക് H-1B അപേക്ഷ സമർപ്പിക്കാൻ കഴിയൂ. USCIS ഉപയോഗിക്കുന്ന ഫയലിംഗ് പ്രവർത്തനത്തെ അടച്ചുപൂട്ടൽ ബാധിക്കില്ല. എന്നാൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ (DOL) നു കോൺഗ്രസ് ഫണ്ടിങ് ആവശ്യമുള്ളതിനാൽ കുടിയേറ്റ ബന്ധമുള്ള എല്ലാ പ്രവൃത്തികളും താത്കാലികമായി നിർത്തലാകുമെന്ന് ഗുണാര പറഞ്ഞു.

അതേസമയം, മുമ്പ് ലേബർ കണ്ടീഷൻ ആപ്ലിക്കേഷൻ ഫയൽ ചെയ്തവരെ ഇത് ബാധിക്കില്ല. മറ്റുള്ളവർക്ക് ഗവൺമെന്റ് വീണ്ടും പ്രവർത്തനക്ഷമമാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. ഈ നടപടിയിലൂടെ പുതിയ H-1B അപേക്ഷ, ജോലി മാറൽ, സ്റ്റാറ്റസ് മാറ്റം തുടങ്ങിയവ എല്ലാം തടസ്സപ്പെടുമെന്നും ഗുണാര വ്യക്തമാക്കി. ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ് യുഎസ് അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.

More Stories from this section

family-dental
witywide