ആഗോള തീരുവകള്‍ക്കുള്ള 90 ദിവസത്തെ താൽക്കാലിക ഇളവ് നീട്ടാൻ യുഎസിന്‌ പദ്ധതിയില്ല ; ട്രംപ് കടുപ്പിച്ചുതന്നെ, കരാറിലെത്താന്‍ അവസാന ശ്രമത്തില്‍ ഇന്ത്യ

വാഷിംഗ്ടണ്‍ : അധിക ആഗോള തീരുവകള്‍ക്കുള്ള 90 ദിവസത്തെ താല്‍ക്കാലിക ഇളവ് ജൂലൈ 9 ന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം, സമയപരിധിക്ക് മുമ്പ് അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനുള്ള അന്തിമ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വ്യാപാര പ്രതിനിധി സംഘം വാഷിംഗ്ടണില്‍ തുടരുകയാണ്.

ജൂണ്‍ 27 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യ-യുഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട നേരിട്ടുള്ള ചര്‍ച്ചകള്‍ ഒരു ദിവസം കൂടി നീട്ടിയതോടെ ഒരു ഇടക്കാല വ്യാപാര കരാര്‍ ഉണ്ടായേക്കുമെന്നുള്ള പ്രതീക്ഷ ഉയര്‍ന്നുവരുന്നുണ്ട്.

ഏപ്രില്‍ 2 ന് യുഎസ് പ്രഖ്യാപിച്ച 26 ശതമാനം അധിക പരസ്പര തിരുവയില്‍ നിന്നും ഇന്ത്യ പൂര്‍ണ്ണമായി ഇളവ് തേടാനുള്ള ശ്രമത്തിലാണ്. അധിക തീരുവ 90 ദിവസത്തേക്ക് നിര്‍ത്തിവച്ചെങ്കിലും, യുഎസ് ഏര്‍പ്പെടുത്തിയ 10 ശതമാനം അടിസ്ഥാന തീരുവ നിലവിലുണ്ട്. ജൂലൈ 8 നകം ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നില്ലെങ്കില്‍, ഇന്ത്യ പുതിയ താരിഫ് സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

More Stories from this section

family-dental
witywide