അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്‌ക്കെതിരായ തീരുവ 10% കുറച്ചതിനെ തുടർന്ന് ഇന്ത്യ- യുഎസ് ബന്ധം അവസാനിച്ചുവെന്ന് വിദേശകാര്യവിശകലന വിദഗ്ധൻ സുഷാന്ത് സരീൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. ‘ഇന്ത്യ-അമേരിക്ക കഥ ഇവിടെ അവസാനിച്ചു. ട്രംപ് തന്നെ മനപൂർവ്വവും ബോധപൂർവ്വവുമായാണ് ഇത് അവസാനിപ്പിച്ചത്. ട്രംപിന്റെ വ്യാജ പ്രശംസകളും വാക് ചാതുര്യത്തിലും ഇന്ത്യൻ ജനങ്ങൾ മയങ്ങി നിൽക്കുകയാണ്”, യാഥാർത്ഥ്യത്തിൽ ഈ തന്ത്രപര ബന്ധം ഇനി നിലനിൽക്കുന്നില്ലെന്ന് സരീൻ പറഞ്ഞു.
ചില സാമ്പത്തിക ബന്ധങ്ങൾ മാത്രം രക്ഷിക്കാനാകുമെന്നതാണ് മികച്ച സാധ്യത. അതിനാൽ, പഴയ ബന്ധം തിരിച്ചുകിട്ടുമെന്ന് കരുതുന്നത് സ്വപ്നം മാത്രമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ട്രംപ്-ഷി ജിൻപിങ് ബുസാനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സരിൻ ഈ പ്രതികരണം നടത്തിയത്.
ഇരുവരും വ്യാപാര സംഘർഷം കുറയ്ക്കാനും അപൂർവ ധാതുക്കളുടെ വിതരണത്തിൽ തടസ്സം ഒഴിവാക്കാനും ധാരണയിലെത്തി.അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങളിലെ തീരുവ 57%ൽ നിന്ന് 47% ആയി കുറയ്ക്കും. കൂടാതെ സോയാബീൻ കയറ്റുമതിയും ഫെന്റനൈൽ നിയന്ത്രണവും സംബന്ധിച്ചും ധാരണയായി. ട്രംപ് ഏപ്രിലിൽ ചൈന സന്ദർശിക്കുമെന്നും ഷി പിന്നീട് അമേരിക്ക സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ – യു എസ് ബന്ധം അവസാനിച്ചു — അതിനെ കുറിച്ച് വിലപിക്കേണ്ട, മുന്നോട്ട് പോവുക എന്നും സരീൻ ഇന്ത്യക്കാരോട് പറഞ്ഞു.
US-India saga over: Sushant Sareen says Trump deliberately ended it by reducing tariffs on China by 10 percent















