സ്റ്റുഡന്റ് വിസ അപേക്ഷകള്‍ ക്ഷണിച്ച് യുഎസ്; വിദ്യാര്‍ത്ഥികള്‍ എല്ലാ നിയമങ്ങളും പാലിക്കണം, ക്യാമ്പസ് നശിപ്പിക്കരുതെന്നും പ്രത്യേക മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ ഡിസി: യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള വിദ്യാര്‍ത്ഥി വിസ അപേക്ഷകള്‍ ക്ഷണിക്കുന്നുവെന്ന വിവരം പങ്കുവെച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. വിദ്യാര്‍ത്ഥികളെ അപേക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും എന്നാല്‍, എല്ലാ വിസ തീരുമാനങ്ങളും യുഎസ് ദേശീയ സുരക്ഷ കണക്കിലെടുത്താണ് എടുക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മിഗ്‌നോണ്‍ ഹ്യൂസ്റ്റണ്‍ ബുധനാഴ്ച പറഞ്ഞു.

വിദ്യാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ആ വിസയുടെ ഉപയോഗം അറിഞ്ഞിരിക്കണമെന്നും ക്യാമ്പസുകള്‍ നശിപ്പിക്കരുതെന്നും മിഗ്‌നോണ്‍ ഹ്യൂസ്റ്റണ്‍ എടുത്തുപറഞ്ഞു. യുഎസിലെ ക്യാമ്പസുകളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ഉയര്‍ത്തുകയും മറ്റും ചെയ്തതും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി വിസകള്‍ ധാരാളമായി റദ്ദാക്കുന്നതിന്റേയും പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

‘ഞങ്ങളുടെ വിദ്യാര്‍ത്ഥി വിസ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയും, പക്ഷേ ആ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, ആ വിസയുടെ ഉപയോഗം അവരുടെ അപേക്ഷയ്ക്ക് അനുസൃതമായി കാണണമെന്നും വിദ്യാര്‍ത്ഥികള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ വന്ന് പഠിക്കണമെന്നും ക്യാമ്പസുകള്‍ നശിപ്പിക്കരുതെന്നുമാണ്”എഎന്‍ഐയോട് സംസാരിച്ച ഹ്യൂസ്റ്റണ്‍ പറഞ്ഞു.

‘ഞങ്ങള്‍ എടുക്കുന്ന ഓരോ തീരുമാനവും യുഎസ് ദേശീയ സുരക്ഷാ തീരുമാനമാണ്. യുഎസ് കുടിയേറ്റ നിയമത്തില്‍ ഈ നയങ്ങള്‍ ഞങ്ങള്‍ പാലിക്കുന്നത് യുഎസ് പൗരന്മാരെ മാത്രമല്ല, ഇവിടെ പഠിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളെയും സംരക്ഷിക്കുന്നതിനാണ്…’ പ്രത്യേക നിര്‍ദേശത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി യുഎസ് വിദ്യാര്‍ഥി വിസ ആപേക്ഷകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയിലായിരുന്നു. ഈ ആശങ്കയ്ക്കാണ് ഇപ്പോള്‍ അറുതി വന്നത്.

More Stories from this section

family-dental
witywide