റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാക്കിയ വാഷിങ്ടൺ കരട് സമാധാന പദ്ധതിയിൽ ചില ഭൂഭാഗങ്ങൾ റഷ്യക്ക് വിട്ടുകൊടുക്കാനും സൈനിക ശേഷി കുറയ്ക്കാനും യുക്രൈൻ സമ്മതിക്കണമെന്നും യുക്രൈൻ പ്രസിഡന്റ് വളൊഡിമിർ സെലൻസ്കിയെ അമേരിക്ക അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതിന് വൈറ്റ് ഹൗസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഇരു പക്ഷങ്ങളുടെയും അഭിപ്രായം കേട്ട് യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ ആശയങ്ങൾ അന്വേഷിക്കുകയാണ്. സമാധാനത്തിന് ഇരുവിഭാഗവും കഠിനമായ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. റഷ്യയുമായി ചർച്ച ചെയ്ത ഒരു അമേരിക്കൻ കരട് പദ്ധതിയെക്കുറിച്ചുള്ള “സിഗ്‌നലുകൾ” തങ്ങൾക്ക് ലഭിച്ചതായി. എന്നാൽ പദ്ധതിയുടെ രൂപകൽപ്പനയിൽ യുക്രൈൻ പങ്കെടുത്തിട്ടില്ല എന്ന് ഒരു ഉന്നത യുക്രൈൻ ഉദ്യോഗസ്ഥനും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ശക്തമായ അമേരിക്കൻ നേതൃത്വമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ട്രംപിനും യുഎസിനുമാണ് യുദ്ധം അവസാനിപ്പിക്കാൻ പര്യാപ്ത ശക്തി ഉള്ളതെന്ന് തുർക്കി സന്ദർശനത്തിനിടെ സെലൻസ്കി വ്യക്തമാക്കി.
അതേസമയം, റഷ്യൻ സേന യുക്രൈൻ പ്രദേശത്തിന്റെ ഏകദേശം 19% നിയന്ത്രിക്കുകയും ഊർജ്ജ സൗകര്യങ്ങളിലേക്കുള്ള ആക്രമണങ്ങളും വർധിച്ചുവരികയുമാണ്. യുക്രൈൻ നാറ്റോയിൽ ചേരാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന പുടിൻ്റെ ആവശ്യവും റഷ്യ അവകാശപ്പെടുന്ന നാല് പ്രദേശങ്ങളിൽ നിന്ന് സൈന്യം പിന്‍വലിക്കണം എന്ന നിബന്ധനകൾ എല്ലാം യുക്രൈൻ തള്ളിക്കളഞ്ഞിട്ടുണ്ട്.
അതേസമയം, 2022-ൽ സമാധാന ചർച്ചകൾക്ക് വേദിയായ തുര്‍ക്കി വീണ്ടും മധ്യസ്ഥനായി രംഗത്തെത്തും. റഷ്യയുടെ നിയന്ത്രണത്തിൽ ഇല്ലാത്ത ചില കിഴക്കൻ പ്രദേശങ്ങൾ യുക്രൈൻ വിട്ടുകൊടുക്കുകയും അതിന് പകരം യൂറോപ്പിനും യുക്രൈനിനും അമേരിക്കൻ സുരക്ഷാ ഉറപ്പ് ലഭിക്കുകയും ചെയ്യുന്ന ഒരു ആശയം ചർച്ചയിലുണ്ടെന്ന് അക്സിയോസ് റിപ്പോർട്ടിൽ പറയുന്നു. യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ നയിക്കുന്ന സംഘം കീവിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജ് സെലൻസ്കിയെ വ്യാഴാഴ്ച കാണുമെന്ന് റിപ്പോർട്ടുണ്ട്.
തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാനുമായുള്ള ചർച്ചകൾക്കുശേഷം യുക്രെയിനിൽ മടങ്ങിയെത്തുന്ന യുക്രെയിൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി ഡാൻ ഡ്രിസ്‌കോൾ ചർച്ച നടത്തും. ഇതോടെ, ട്രംപ് ഭരണകൂടം യുദ്ധം അവസാനിപ്പിക്കാൻ പുതിയ നീക്കങ്ങൾ നടത്തുന്നുവെന്ന സൂചനയാണ് അന്താരാഷ്ട്ര വേദിയിൽ ഉയരുന്നത്.
US peace proposal: Should Ukraine give up land? White House without confirmation















