സാങ്കേതികവിദ്യയിലാകെ കുഴങ്ങി യുഎസ് പൊലീസ്; പിഴ ചുമത്താൻ കാറിൽ ഡ്രൈവറില്ല

കലിഫോർണിയ: സാങ്കേതികവിദ്യയിൽ കുഴങ്ങി പിഴ ചുമത്താനാകാതെ യുഎസ് പൊലീസ്. നിയമലംഘനം നടത്തിയ വാഹനം തടഞ്ഞ് പിഴ ചുമത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കാണ് പണി കിട്ടിയത്. സാൻ ബ്രൂണോയിലെ ട്രാഫിക് പരിശോധനയ്ക്കിടെയാണ് ടാക്സി കാർ നിയമവിരുദ്ധമായി യു-ടേൺ എടുത്ത സ്വയം നിയന്ത്രിത (ഓട്ടോണമസ്) ടാക്സി കാറിനെ (Waymo) ഉദ്യോഗസ്‌ഥർ തടഞ്ഞുനിർത്തിയെങ്കിലും ഡ്രൈവർ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താൻ സാധിച്ചില്ല.

നിയമലംഘനത്തിന് ഡ്രൈവർക്ക് മാത്രമേ ടിക്കറ്റ് നൽകാൻ കഴിയൂ.’റോബോട്ടിനെതിരെ’ നടപടിയെടുക്കാൻ വകുപ്പില്ല’-സംഭവത്തിൽ സാൻ ബ്രൂണോ പൊലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അതേസമയംറോബോട്ട് കാറുകൾ നിയമലംഘനം നടത്തിയാൽ ആര് ഉത്തരവാദിയാകും എന്നതിനെക്കുറിച്ച് നിലവിലുള്ള നിയമങ്ങളിൽ വ്യക്‌തതയില്ല.

അതേസമയം, 2026 ജൂലൈ മുതൽ നിലവിൽ വരുന്ന ഒരു പുതിയ കാലിഫോർണിയൻ നിയമപ്രകാരം, ഡ്രൈവറില്ലാത്ത വാഹനങ്ങൾ നിയമം തെറ്റിച്ചാൽ കമ്പനികൾക്ക് ‘നോട്ടീസ് ഓഫ് നോൺകംപ്ലയിൻസ്’ നൽകാൻ പൊലീസിനെ അനുവദിക്കും. സാങ്കേതികവിദ്യയുടെ മാറ്റങ്ങൾക്ക് അനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തി കാണിക്കുന്നതായിരുന്നു ഈ സംഭവം.

Also Read

More Stories from this section

family-dental
witywide