
ന്യൂഡല്‍ഹി : വ്യവസായി ഗൗതം അദാനിക്കെതിരെ വീണ്ടും യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണത്തിനൊരുങ്ങുന്നു. ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറാനിയന്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ട് ഗൗതം അദാനിയുടെ കമ്പനികള്‍ ഇറാനെതിരായ യുഎസ് ഉപരോധം ലംഘിച്ചോ എന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദി വാള്‍ സ്ട്രീറ്റ് ജേണലാണ് തിങ്കളാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനുമായുള്ള വ്യാപാര ബന്ധത്തില്‍ അദാനി ഗ്രൂപ്പിന്റെ ഏതെങ്കിലും കമ്പനികള്‍ നിയമം ലംഘിച്ചോ എന്നതാണ് പരിശോധിക്കുന്നത്.
എന്നാല്‍, ഇറാനിയന്‍ എല്‍പിജിയുമായി ബന്ധപ്പെട്ട വ്യാപാരത്തില്‍ നിയമവിരുദ്ധമായി ന്നും നടന്നിട്ടില്ലെന്നും അന്വേഷണത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
വൈദ്യുതി വിതരണ കരാറുകള്‍ നേടിയെടുക്കാന്‍ കൈക്കൂലി നല്‍കിയെന്നും ധനസമാഹരണത്തിനിടെ യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ആരോപണങ്ങളില്‍ അദാനിയും അനന്തരവന്‍ സാഗര്‍ അദാനിയും യു.എസ് അധികൃതരില്‍ നിന്ന് അന്വേഷണം നേരിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.