കീവ്: റഷ്യൻ ആക്രമണങ്ങളിൽനിന്ന് യുക്രെയ്ന് കരുതലുമായി യുഎസ്. യുക്രെയ്നിനുള്ള സുരക്ഷാവാഗ്ദാനങ്ങളുടെ ഭാഗമായുള്ള യുഎസ് സൈനികസാന്നിധ്യവും പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണെന്നും യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ സജീവമായി തുടരും. അതിന്റെ ഭാഗമായി റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണ്. യുദ്ധം അവസാനിപ്പിക്കാനായി പുടിനെ നേരിട്ടു കാണാനോ മറ്റേതെങ്കിലും മാർഗത്തിലുള്ള ചർച്ചയ്ക്കോ തയാറാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.
കൂടാതെ 5 വർഷത്തേക്കുള്ള യുഎസ് സുരക്ഷാവാഗ്ദാനം സമാധാനപദ്ധതിയിലുള്ളത് മതിയാകില്ല ചുരുങ്ങിയത് 50 വർഷത്തേക്കെങ്കിലും അതു വേണമെന്നുമാണ് സെലെൻസ്കിയുടെ ആവശ്യം. അതേസമയം, യുഎസ് ഇതാദ്യമായി യുക്രെയ്നിൽ സൈനികസാന്നിധ്യത്തിന് സന്നദ്ധത പ്രകടിപ്പിച്ചെന്നും ആഴ്‌ചകൾക്കുള്ളിൽ യുദ്ധം അവസാനിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾട് ടുസ്‌കും പറഞ്ഞു.
US Protects Ukraine From Russian Attacks; The discussion of military presence as part of the security commitments is in progress











