
ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം തുടങ്ങിയ സാഹചര്യത്തിൽ അതിവേഗം ഇടപെട്ട് അമേരിക്ക. സംഘർഷം ഉടൻ കുറയ്ക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും ആവശ്യപ്പെട്ടു. ഫോണിൽ വിളിച്ചാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇക്കാര്യം ആവശ്യപ്പെട്ടത്.
സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി ചെറുക്കുമെന്ന് വിദേശ്യകാര്യ മന്ത്രി എസ്. ജയശങ്കർ, മാർക്കോ റൂബിയോയോട് പറഞ്ഞു എന്നാണ് വ്യക്തമാക്കിയത്. സംഘർഷങ്ങൾക്ക് അയവു വരുത്തണമെന്നാണ് ജയ്‌ശങ്കറിനോടും യുഎസ് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച റൂബിയോ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി പ്രവർത്തിക്കുമെന്നും അറിയിച്ചു. പാകിസ്ഥാനുമായി നേരിട്ട് ചർച്ച് ചെയ്ത് പരിഹാരം കണ്ടെത്താൻ യുഎസിന്റെ പിന്തുണയുണ്ടാകുമെന്നും റൂബിയോ വ്യക്തമാക്കി.
സംഘർഷങ്ങളുടെ തീവ്രത കുറയ്ക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോടും മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. ഭീകര ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ പാകിസ്ഥാൻ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഷഹ്ബാസ് ഷെരീഫുമായുള്ള ഫോൺ സംഭാഷണത്തിൽ റൂബിയോ ആവർത്തിച്ചതായാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.