
റോം : റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ ഒരു വേദിയാകാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശനിയാഴ്ച പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുന്നതിന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ കഴിയുന്ന ‘എല്ലാ ശ്രമങ്ങളും’ നടത്തുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് റൂബിയോ പ്രതീക്ഷ പങ്കുവെച്ചത്. റോമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് റൂബിയോ ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്.
വത്തിക്കാന് ഒരു സമാധാന മധ്യസ്ഥത വഹിക്കാനാകുമോ എന്ന് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും, ഇരുപക്ഷത്തിനും ഒരുമിച്ച് നീങ്ങാനുള്ള സുഖകരമായ ഒരു സ്ഥലമാണ് വത്തിക്കാന്‍ എന്ന് താന്‍ കരുതുന്നതായും റൂബിയോ പറഞ്ഞു. ക്രിയാത്മകവും പോസിറ്റീവുമായ പങ്ക് വഹിക്കാനുള്ള വത്തിക്കാന്റെ സന്നദ്ധതയ്ക്ക് ഞങ്ങള്‍ എപ്പോഴും നന്ദിയുള്ളവരാണ്,’ ശനിയാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയും വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ റൂബിയോ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
അതേസമയം, ഇന്ന് നടക്കുന്ന മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ യുഎസിനെ പ്രതിനിധീകരിച്ച് റൂബിയോയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും പങ്കെടുക്കും