അമേരിക്ക ഇടപെടുന്നു: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിനെ വിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടെ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറുമായി സംസാരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. സംഘര്‍ഷം ലഘൂകരിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ പാകിസ്ഥാനോടും ഇന്ത്യയോടും അഭ്യര്‍ത്ഥിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

ഭാവിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ക്രിയാത്മക ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് റൂബിയോ യുഎസിന്റെ സഹായം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇരുവരും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നത്. ഇരുടേയും സംഭാഷണത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്നലെ വരെ അമേരിക്ക ഇക്കാര്യത്തിൽ ഇടപെടില്ല എന്നായിരുന്നു യുഎസ് നിലപാട്. വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് ഇന്നലെ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് അങ്ങനെയായിരുന്നു.

More Stories from this section

family-dental
witywide