ട്രംപിന്റെ കാനഡയ്‌ക്കെതിരായ തീരുവ തടയാൻ അമേരിക്കൻ സെനറ്റ് ; പ്രമേയം അംഗീകരിച്ചു

വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ ഏർപ്പെടുത്തിയ തീരുവ തടയുന്ന പ്രമേയം അമേരിക്കൻ സെനറ്റ് അംഗീകരിച്ചു. 50-46 വോട്ടിനാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകളോട് ചേർന്ന് വോട്ട് ചെയ്തു.

റിപ്പബ്ലിക്കൻ സെനറ്റർമാരായ സൂസൻ കോളിൻസ്, ലിസ മുർക്കോവ്സ്കി, മിച്ച് മക്കോനെൽ, റാൻഡ് പോൾ എന്നിവരാണ് പാർട്ടി നിലപാടിനെതിരെ വോട്ടു ചെയ്തത്. അമേരിക്കയും കാനഡയും തമ്മിൽ കഴിഞ്ഞ മാസങ്ങളായി വ്യാപാര സംഘർഷം ശക്തമാണ്. ഓഗസ്റ്റിൽ ട്രംപ് കാനഡയ്‌ക്കെതിരെ തീരുവ 35% ആയി ഉയർത്തിയിരുന്നു. പിന്നീട്, കാനഡ സർക്കാർ നടത്തിയ ഒരു പരസ്യത്തെ തുടർന്ന്, ട്രംപ് തീരുവയിൽ 10% കൂടി വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

വിർജീനിയ സെനറ്റർ ടിം കെയ്ൻ ആണ് ഈ നീക്കത്തിനെതിരെ പ്രമേയം കൊണ്ടുവന്നത്. ഫെന്റനിൽ പോലുള്ള മയക്കുമരുന്ന് പ്രശ്നം കാനഡയുമായി ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ബ്രസീലിനെതിരായ തീരുവയും സെനറ്റ് തടഞ്ഞിരുന്നു. രണ്ടുദിവസത്തിനുള്ളിൽ ട്രംപിന്റെ തീരുവ നയത്തിനെതിരായ സെനറ്റിന്റെ രണ്ടാമത്തെ തിരിച്ചടിയാണിത്.

US Senate approves resolution to block Trump’s tariffs on Canada

More Stories from this section

family-dental
witywide