വാഷിങ്ടൺ: യുഎസിൽ അടച്ചുപൂട്ടൽ നിലവിൽ വന്നതോടെ ഇന്ത്യയിലെ യുഎസ് എംബസി തങ്ങളുടെ എക്‌സ് അക്കൗണ്ട് ഇനി സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യുകയില്ലെന്നും, അത്യാഹിത സാഹചര്യങ്ങളിലെ സുരക്ഷാ വിവരങ്ങൾ മാത്രമാകും എക്സ് അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയെന്നും ഔദ്യോഗികമായി അറിയിച്ചു.
ഏഴു വർഷത്തിന് ശേഷം ആദ്യമായാണ്,യുഎസ് സർക്കാർ അടച്ചുപൂട്ടൽ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ ഫണ്ടിംഗ് ബില്ലുകൾക്ക് പിന്തുണ നൽകാൻ നിഷേധിച്ചതാണ് കാരണമായി വിലയിരുത്തപ്പെടുന്നത്. അടച്ചുപൂട്ടലിന്റെ ഫലമായി, ഫെഡറൽ ഓഫീസുകളുടെ പ്രവർത്തനം ഭാഗികമായി നിർത്തി. ആയിരക്കണക്കിന് സർക്കാർ ജീവനക്കാർ ജോലി നഷ്ടപ്പെടാനാണ് സാധ്യതയും പലർക്കും ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കേണ്ട സാഹചര്യവും ആണ് ഉള്ളത്. അടച്ചുപൂട്ടലിൻ്റെ ഭാഗമായി ആവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.














