ചൈനയുമായി വ്യാപാര കരാര്‍ ഒപ്പുവെച്ച് യുഎസ്; ഇന്ത്യയുമായി വലിയൊരു കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: തീരുവ യുദ്ധത്തിനിടെ ചൈനയുമായി അമേരിക്ക വ്യാപാര കരാര്‍ ഒപ്പുവെച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. പിന്നാലെ ഇന്ത്യയുമായി വലിയൊരു കരാര്‍ ഉടന്‍ ഉണ്ടാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് സൂചന നല്‍കി.

അതേസമയം ചൈനയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ല. വൈറ്റ് ഹൗസില്‍ നടന്ന ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് വ്യാപാര കരാറിനെക്കുറിച്ചുള്ള സൂചനകള്‍ ട്രംപ് നല്‍കിയത്.

‘… ചൈനയുമായി ഞങ്ങള്‍ ഇപ്പോള്‍ (വ്യാപാര കരാര്‍) ഒപ്പുവച്ചു. എല്ലാവരുമായും ഞങ്ങള്‍ കരാറുകളില്‍ ഏര്‍പ്പെടാന്‍ പോകുന്നില്ല… പക്ഷേ ഞങ്ങള്‍ക്ക് ചില മികച്ച കരാറുകള്‍ ഉണ്ട്. ഞങ്ങള്‍ക്ക് ഒന്ന് വരാനിരിക്കുന്നു, ഒരുപക്ഷേ ഇന്ത്യയുമായി, വളരെ വലിയ ഒന്ന്,’ വൈറ്റ് ഹൗസില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു. പ്രസംഗത്തിനിടെ, വൈറ്റ് ഹൗസ് എല്ലാ രാഷ്ട്രങ്ങളുമായും കരാറുകള്‍ ഉണ്ടാക്കില്ലെന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

ഈ മാസം ആദ്യം, യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തില്‍ സംസാരിക്കുമ്പോള്‍, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു വ്യാപാര കരാര്‍ ഉടന്‍ അന്തിമമാക്കാന്‍ കഴിയുമെന്നും ഇരു രാജ്യങ്ങളും അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ പൊതുവായ കരാറിലേക്ക് നീങ്ങുമെന്നും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide