ട്രംപിൻ്റെ പകരം തീരുവയെ വിമർശിച്ച് യു എസ് സുപ്രീംകോടതി; ഭരണകൂടത്തിൻ്റെ വാദങ്ങളിൽ സംശയമുണ്ടെന്നും കോടതി

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്പ വിവിധ ലോക രാജ്യങ്ങൾക്ക് മേൽ പകരം തീരുവ ഏർപ്പെടുത്തിയ നടപടിക്കെതിരെ വിമർശനവുമായി യു എസ് സുപ്രീംകോടതി. പകരം തീരുവ ഏർപ്പെടുത്തിയതിന് കാരണമായി യു എസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അതേസമയം, രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് പോകാതിരിക്കാനുമാണ് പകരം തീരുവ വിവിധ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയത് എന്നായിരുന്നു പ്രസിഡൻറ് അഡ്‌മിസ്ട്രേഷന് വേണ്ടി ഹാജരായ യു എസ് സോളിസിറ്റർ ജനറൽ ജോൺ സൗവറിൻറെ വാദം. കേസ് വാദം കേൾക്കാൻ താൻ നേരിട്ടെത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്‌താവന പിൻവലിച്ചിരുന്നു.

ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് സുപ്രീംകോടതി വിധി നിർണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യു എസ് സുപ്രീംകോടതി വിധിച്ചാൽ വാങ്ങിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ട്രംപിൻറെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യു എസ് കോർട്ട് ഓഫ് ഇൻറർനാഷണൽ ട്രേഡ് വിധിച്ചിരുന്നു.

US Supreme Court criticizes Trump’s replacement tariffs; court says it has doubts about administration’s arguments

More Stories from this section

family-dental
witywide