
മുംബൈ: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ കനത്ത തീരുവകളുടെ പേരില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച്
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ. ഇന്ത്യയ്ക്ക് ‘ശക്തനായ ഒരു പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും’ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് രാജ്യത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ട്രംപ് നമ്മുടെ രാജ്യത്തെ കളിയാക്കുകയാണ്. നമ്മുടെ രാജ്യം ആരാണ് ഭരിക്കുന്നത്?’ പറഞ്ഞു, ഇന്ത്യയ്ക്ക് ‘ശക്തനായ ഒരു പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും’ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കയറ്റുമതിയില്‍ 25% അധിക തീരുവ ചുമത്തി ട്രംപ് ഇന്നലെ നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന് മോദി സര്‍ക്കാരിനെതിരെ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രധാനമന്ത്രി മോദിയുടെ വരാനിരിക്കുന്ന ചൈന സന്ദര്‍ശനത്തെയും താക്കറെ ചോദ്യം ചെയ്തു, ചൈന എപ്പോഴും പാകിസ്ഥാന്റെ സഖ്യകക്ഷിയാണെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചിട്ട് ഇപ്പോള്‍ എന്തിനാണ് മോദി ചൈനയിലേക്ക് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘ശത്രു ആരാണെന്നും സുഹൃത്ത് ആരാണെന്നും തീരുമാനിക്കണം. ചൈന പാകിസ്ഥാനെ സഹായിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചു, ഇപ്പോള്‍ മോദി എന്തിനാണ് ചൈനയിലേക്ക് പോകുന്നത്?’ താക്കറെ ചോദിച്ചു.