
ന്യൂഡല്‍ഹി: ലോക വ്യാപാര വിപണിയെത്തന്നെ ചോദ്യം ചെയ്യുന്ന നീക്കമാണ് യുഎസിന്റെ പുതിയ താരിഫുകള്‍. ഇതിന്റെ ആഘാതം മറികടക്കുന്നതിനായി ഇന്ത്യ കയറ്റുമതിയില്‍ പുതിയ നീക്കങ്ങള്‍ നടത്തിത്തുടങ്ങി. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 30 രാജ്യങ്ങളിലേക്കുകൂടി വര്‍ധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ ഇത് 20 രാജ്യങ്ങളായിരുന്നു. ഇതോടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 50 രാജ്യങ്ങളിലേക്ക് വര്‍ധിപ്പിക്കാനായിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ വിപണികളില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ പ്രദേശങ്ങളിലെ രാജ്യങ്ങളിലേക്കാണ് പോകുന്നത്. യുഎസ് ഉള്‍പ്പെടെയുള്ള ചില പ്രധാന കയറ്റുമതി രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പെട്ടെന്നുള്ള വ്യാപാര തടസ്സങ്ങളെ നേരിടാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.