റഷ്യയില്‍ നിന്നല്ലാതെ വേറെ രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങിക്കൂടേ- ഇന്ത്യയോട് യുഎസ്

വാഷിംഗ്ടണ്‍ : റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ വീണ്ടും ഇന്ത്യയെ വിമര്‍ശിച്ച് അമേരിക്ക. റഷ്യയില്‍ നിന്നല്ലാതെ വേറെ രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങിക്കൂടേ എന്നായിരുന്നു ഇന്ത്യയോട് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് ചോദിച്ചത്. ഇതു ധാര്‍മികതയുടെ പ്രശ്‌നമാണെന്നും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതുവഴി കിട്ടുന്ന പണമാണ് യുക്രെയ്‌നെതിരായ ആക്രമണത്തിന് റഷ്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയോടുള്ള നിലപാടില്‍ മയപ്പെടുന്ന പരാമര്‍ശമാണ് തുടര്‍ന്നുണ്ടായത്. ഇനിയും ഇന്ത്യയെ ശിക്ഷിക്കണമെന്ന് അമേരിക്കയ്ക്ക് ആഗ്രഹമില്ലെന്നായിരുന്നു അത്. ‘നിങ്ങള്‍ക്ക് ഈ ഭൂമിയിലെ ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാം. പക്ഷേ, റഷ്യന്‍ എണ്ണ പറ്റില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അമേരിക്കയുടെ നിലപാടാണെന്നും ഇന്ത്യയ്ക്ക് ഊര്‍ജ സുരക്ഷയ്ക്കുള്ള പിന്തുണ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ എണ്ണ ആര്‍ക്കും വേണ്ട. വിലക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത്. എന്നാല്‍, വേറെയാരും വാങ്ങാത്തതുകൊണ്ടാണ് ഡിസ്‌കൗണ്ട് വിലയില്‍ എണ്ണ വില്‍ക്കാന്‍ റഷ്യ തയ്യാറാകുന്നതെന്നും റൈറ്റ് പറഞ്ഞു. മാത്രമല്ല, അമേരിക്കയും എണ്ണ വില്‍ക്കുന്ന രാജ്യമാണെന്നും ലോകത്ത് എണ്ണ കയറ്റുമതി ചെയ്യുന്ന ഒട്ടേറെ രാജ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide