ദക്ഷിണ കാലിഫോർണിയ മരുഭൂമിയിൽ ബുധനാഴ്ച രാവിലെ അമേരിക്കൻ വ്യോമസേനയുടെ എലീറ്റ് എയ്റോബാറ്റിക് ടീമായ തണ്ടർബേഡ്‌സ്ക്ക് വേണ്ടി പറന്നിരുന്ന ഒരു F-16 ഫൈറ്റർ ജെറ്റ് തീപിടിച്ച് തകർന്നു വീണതായി റിപ്പോർട്ടുകൾ. അതേസമയം, പൊട്ടിത്തെറിച്ചതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. പരിശീലന പറക്കലിനിടെ ജെറ്റ് രാവിലെ 10.45 ഓടെയാണ് താഴേക്ക് വീണത്.
X-ൽ DisasterAlert പോസ്റ്റുചെയ്ത വീഡിയോയിൽ, പൈലറ്റ് പാരാച്യൂട്ടിലൂടെ പതുക്കെ താഴേക്ക് ഇറങ്ങുന്നത് കാണാം. തകർച്ചയ്ക്ക് നേരെ മുമ്പ് പൈലറ്റ് പുറത്തേക്കിറങ്ങിയതെന്നും ജീവൻ രക്ഷപ്പെട്ടതെന്നും സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പൈലറ്റിൻ്റെ ചികിത്സയിൽ കഴിയുന്നുവെന്നും ആരോഗ്യസ്ഥിതി തൃപ്തികരണമാണെന്നും വ്യോമസേനാ വക്താവ് സ്റ്റാഫ് സാർജന്റ് ജോവാന്റ ജോൺസൺ അറിയിച്ചു.
പൊട്ടിത്തെറിക്ക് പിന്നാലെ മരുഭൂമിയിൽ നിന്ന് കറുത്ത പുക ഉയരുന്നത് ദൂരത്ത് നിന്നും കാണാമായിരുന്നു. ട്രോണ വിമാനത്താവളത്തിന് സമീപമാണ് ജെറ്റ് വീണത്. ജെറ്റ് തണ്ടർബേഡ്‌സിനൊപ്പമുള്ള പരിശീലന ദൗത്യത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിന് കാരണം ഇപ്പോഴും വ്യക്തമല്ല.ഒരു F-16C ഫൈറ്റിംഗ് ഫാൽക്കൺ ജെറ്റിന്റെ വില ഏകദേശം 20 മില്ല്യൺ ഡോളർ (ഏകദേശം ₹160 കോടി) വരും.
കാലിഫോർണിയയിലെ നിയന്ത്രിത വായുമേഖലയിലുണ്ടായ പരിശീലന പരിപാടിക്കിടെ തണ്ടർബേഡ്‌സ് പൈലറ്റ് സുരക്ഷിതമായി പുറത്തേക്കിറങ്ങി എന്ന് യുഎസ് എയർ ഫോഴ്‌സ് എയർ ഡെമോൺസ്ട്രേഷൻ സ്ക്വാഡ്രൺ പ്രസ്താവനയിൽ അറിയിച്ചു. അപകടമുണ്ടായ സ്ഥലത്തുനിന്ന് ഏകദേശം 200 മൈൽ അകലെയാണ് തണ്ടർബേഡ്‌സ് ടീം ലാസ് വേഗാസിന് സമീപമുള്ള നെല്ലിസ് എയർ ഫോഴ്‌സ് ബേസിൽ പ്രവർത്തിക്കുന്നത്. 1953-ൽ രൂപീകരിക്കപ്പെട്ട തണ്ടർബേഡ്‌സ്, എയറോബാറ്റിക് പ്രകടനങ്ങൾ നടത്തുന്നവരാണ്. ‘ഒപ്പോസിംഗ് നൈഫ് എഡ്ജ് പാസ്’, ‘ഡെൽറ്റ ലൂപ്പ്’ പോലുള്ള ചില അവതരണങ്ങളിൽ, F-16 ജെറ്റുകൾ തമ്മിൽ 18 ഇഞ്ച് മാത്രം അകലത്തിൽ പോലും പറക്കാറുണ്ട്.
US Thunderbirds F-16 aircraft catches fire and explodes near Trona Airport; Video of pilot safely landing with parachute released














