ന്യൂയോർക്ക്: അമേരിക്കയിൽ 2001 സെപ്റ്റംബർ ഒമ്പതിന് അൽ ഖ്വയ്ദ നടത്തിയ ആക്രമണങ്ങൾക്കു ശേഷം ഹിജാബ് ധരിച്ച് തൻ്റെ അമ്മായി മെട്രോയിൽ യാത്ര ചെയ്‌തിട്ടില്ലെന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിയുടെ പ്രസ്‌താവനയെ പരിഹസിച്ച് യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. സൊഹ്റാന്റെ അഭിപ്രായത്തിൽ 9/11-ന്റെ യഥാർത്ഥ ഇര അദ്ദേഹത്തിന്റെ അമ്മായിയാണ്, അവർ ചില മോശം അനുഭവങ്ങൾ നേരിട്ടുവെന്ന് വാൻസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ന്യൂയോർക്കിലെ ചില മസ്‌ജിദുകൾ സന്ദർശിച്ച് തന്റെ മുസ്ലിം സ്വത്വം ഉയർത്തിപ്പിടിക്കുന്നതായി മംദാനി പ്രസ്താവിച്ചത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഇരകളിലായിരിക്കണം മംദാനിയുടെ അനുകമ്പ വേണ്ടതെന്ന് വാൻസ് പറഞ്ഞു. അതേസമയം, തൻ്റെ അമ്മായിയെക്കുറിച്ചുള്ള വാൻസിന്റെ അഭിപ്രായം അനുചിതമാണെന്ന് മംദാനി പറഞ്ഞു. ഇതാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് നൽകാനുള്ളത്. ആളുകൾ കടന്നുപോകുന്ന സാഹചര്യങ്ങളെ അംഗീകരിക്കാതിരിക്കാൻ ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള വിലകുറഞ്ഞ തമാശകളും മനുഷ്യത്വത്തെ പരസ്പരം ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളുമാണ് അവർ നടത്തുന്നതെന്ന് വാൻസ് പറഞ്ഞു.
ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ബറോയിലെ ഒരു പ്രമുഖ ഇമാമിനെ കണ്ടതിന് കഴിഞ്ഞയാഴ്ച്ചയും വാൻസ് മംദാനിയെ വിമർശിച്ചിരുന്നു. മുൻ ഗവർണർ ആൻഡ്രൂ ക്വോമോയും വാൻസും വിഭജന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മംദാനി കുറ്റപ്പെടുത്തി. മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ 2008-ലെ വംശീയതയെക്കുറിച്ചുള്ള പ്രസംഗവുമായാണ് പലരും ഇതിനെ താരതമ്യം ചെയ്തത്. ബ്രോങ്ക്സ് ബറോയിലെ ഒരു പള്ളിക്ക് പുറത്ത് മംദാനി പ്രസംഗിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഒരു കോടിയോളം പേരാണ് കണ്ടത്.
US Vice President J.D. Vance slams Sohran Mamdani for Muslim identity remarks












