മിസിസിപ്പി: ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന യുഎസ് വൈസ് പ്രസിഡൻ്റ് ജെ. ഡി വാൻസിൻ്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനം. മിസിസിപ്പി സർവകലാശാലയിൽ, കൊല്ലപ്പെട്ട ക്രിസ്‌ത്യൻ യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്ക് സ്ഥാപിച്ച സംഘടനയായ ‘ടേണിംഗ് പോയിന്റ് യുഎസ്എ’യുടെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യൻ വംശജയും ഹിന്ദു മതവിശ്വാസിയുമായ ഭാര്യ ഉഷ വാൻസ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ജെ.ഡി. വാൻസ് പറഞ്ഞത്. അദ്ദേഹത്തിൻ്റെ ഈ വിവാദ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്.
🚨 JUST IN: JD Vance says he's raising his children Christian, and he hopes his agnostic wife, Usha, comes around to the Christian faith
— Eric Daugherty (@EricLDaugh) October 30, 2025
Vance's 8-year-old did his first Communion "about a year ago," and his two oldest kids go to a Christian school
"Most Sundays, Usha comes… pic.twitter.com/RuXAWOD58j
തൻ്റെ ഭാര്യ ഒരു ഹിന്ദു കുടുംബത്തിലാണ് വളർന്നത്. തങ്ങളുടെ മൂന്ന് മക്കളെ എങ്ങനെ വളർത്തണമെന്ന കാര്യത്തിൽ മതപരമായ വിഷയങ്ങളിൽ എപ്പോഴും തുറന്ന സംഭാഷണങ്ങൾ ഉണ്ടാക്കാറുണ്ട്. ഉഷ തന്നോടൊപ്പം പള്ളിയിൽ വരാറുണ്ട്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തന്നെ പ്രേരിപ്പിച്ച അതേ കാര്യങ്ങളാൽ അവളും ഒരുനാൾ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചടങ്കിൽ വാൻസ് പറഞ്ഞു.
ഞാൻ ക്രിസ്‌തീയ സുവിശേഷത്തിൽ വിശ്വസിക്കുന്നതുകൊണ്ട് ആത്മാർത്ഥമായി അത് ആഗ്രഹിക്കുന്നു. എന്റെ ഭാര്യയും അതിനെ അതേ രീതിയിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എല്ലാവർക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്ന് ദൈവം പറയുന്നു. അവൾ അങ്ങനെ ചെയ്‌തില്ലെങ്കിൽ അതെനിക്കൊരു പ്രശ്‌നവുമല്ലെന്നും വാൻസ് കൂട്ടിച്ചേർത്തു. ഭാര്യയുടെ വിശ്വാസത്തെക്കുറിച്ച് ചോദ്യം ഉയർന്നതിനെ തുടർന്നായിരുന്നു വാൻസിൻ്റെ ഈ പ്രതികരണം.
അതേസമയം, ഉഷ വാൻസ് മുമ്പ് തന്നെ ഭർത്താവിൻ്റെ വിശ്വാസത്തിനുവേണ്ടി തൻ്റെ കുടുംബത്തിന്റെ വിശ്വാസം ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജൂണിൽ മേഗൻ മക്കെയ്‌നുമായുള്ള അഭിമുഖത്തിൽ, താൻ മതം മാറാനോ അതുപോലുള്ള കാര്യങ്ങളോ ഉദ്ദേശിക്കുന്നില്ല. താനും ഭർത്താവും തങ്ങളുടെ കുട്ടികൾക്ക് രണ്ടുപേരുടെയും മതപാരമ്പര്യങ്ങൾ അനുഭവിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ഉഷ പറയുന്നു.
ഞാൻ കത്തോലിക്കയല്ലെന്ന് കുട്ടികൾക്കറിയാം. ഞങ്ങൾ അവർക്ക് നൽകുന്ന പുസ്‌തകങ്ങളിലൂടെയും ഞങ്ങൾ കാണിച്ചുകൊടുക്കുന്ന കാര്യങ്ങളിലൂടെയും അടുത്തിടെ ഇന്ത്യയിലേക്ക് നടത്തിയ യാത്രയിലൂടെയും ആ സന്ദർശനത്തിലെ ചില മതപരമായ ഘടകങ്ങളിലൂടെയും അവർക്ക് ഹിന്ദു പാരമ്പര്യവുമായി ബന്ധപ്പെടാൻ ധാരാളം അവസരമുണ്ടായിട്ടുണ്ട് ഉഷ വ്യക്തമാക്കിയിരുന്നു.
US Vice President JD Vance’s statement that he hopes his wife Usha will convert to Christianity comes under heavy criticism















