യുഎസ് യുവതിയുടെ അനുഭവങ്ങൾ; ഇന്ത്യയിലുള്ളതും യുഎസ് നൽകാത്തതുമായ 10 കാര്യങ്ങൾ പങ്കുവെച്ച് യുവതി, വീഡിയോ വൈറൽ

ഇന്ത്യയിലുള്ളതും യുഎസ് നൽകാത്തതുമായ 10 കാര്യങ്ങൾ പങ്കുവെച്ച് ഇന്ത്യയിൽ സ്ഥിര താമസമാക്കിയ യുഎസ് യുവതി. ക്രിസ്റ്റൻ ഫിഷർ എന്ന യുഎസ് യുവതിയാണ് ഇന്ത്യയിൽ ജീവിക്കുന്നതിലൂടെ തങ്ങൾ കണ്ടെത്തിയ നേട്ടങ്ങളെ കുറിച്ച് ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇന്ത്യയിൽ നിന്നും ദത്തെടുത്ത കുട്ടിയുൾപ്പെടെ നാല് കുട്ടികളുടെ അമ്മ കൂടിയാണ് ക്രിസ്റ്റന്‍ ഫിഷർ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റന്‍ താന്‍റെ മാതൃരാജ്യമായ യുഎസില്‍ ലഭിക്കാത്തതും ഇന്ത്യയില്‍ ലഭിക്കുന്നതുമായി 10 കാര്യങ്ങളെ കുറിച്ച് വീഡിയോ പങ്കുവെച്ചത്.

ആദ്യം എംആര്‍പിയെ കുറിച്ചാണ് പങ്കുവെച്ചിരിക്കുന്നത്. അമേരിക്കയില്‍ അങ്ങനൊരു വില നിശ്ചയമില്ലെന്നാണ് ക്രിസ്റ്റന്‍ പറയുന്നത്. അവിടെ കടക്കാരന് അയാൾക്ക് ആവശ്യമുള്ള വില ഇട്ട് സാധനം വില്‍ക്കാം. ഇന്ത്യയിലുടനീളമുള്ള വിലകുറഞ്ഞതും സൗകര്യപ്രദവുമായ റോഡരികിലെ റെസ്റ്റോറന്‍റുകളാണ് ധാബകൾ, അമേരിക്കയിൽ അവ കണ്ടെത്താൻ കഴിയില്ല. ജെറ്റ് സ്പ്രേകൾ ശുചിത്വത്തിന് അത്യാവശ്യമായ ഒന്നാണ്, പക്ഷേ, അമേരിക്കയിൽ നിങ്ങൾക്ക് ടോയ്‌ലറ്റ് പേപ്പർ മാത്രമേ കണ്ടെത്താൻ കഴിയൂ.

ഇന്ത്യയിലെ തെരുവുകളിൽ കുരങ്ങുകൾ ഇടയ്ക്കിടെ കറങ്ങാറുണ്ട്. എന്നാൽ അമേരിക്കയിൽ മൃഗശാലയിൽ മാത്രമേ കുരങ്ങുകളെ കാണാൻ കഴിയൂ. റിക്ഷകളും ഓട്ടോറിക്ഷകളും വളരെ സൗകര്യപ്രദവും സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗങ്ങളാണ്. അമേരിക്കയിൽ എല്ലാവരും സ്വന്തം കാർ ഉപയോഗിക്കുന്നു. അമേരിക്കയിലെ പൊതുവിദ്യാലയങ്ങളിൽ സ്കൂൾ യൂണിഫോം ധരിക്കാറില്ല, എന്നാൽ, ഇന്ത്യയിൽ എല്ലാ സ്കൂൾ കുട്ടികളും യൂണിഫോം ധരിക്കുന്നുവെന്നും ക്രിസ്റ്റൻ ഫിഷർ പറഞ്ഞു.

അടുത്തത് ഇന്ത്യയിലെ UPI അഥവാ ഏകീകൃത പേയ്‌മെന്‍റ് ഇന്‍റർഫേസാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. പണമടയ്ക്കാനും ചെലവുകൾ ട്രാക്ക് ചെയ്യാനും വളരെ സൗകര്യപ്രദവും എളുപ്പവുമായ മാർഗമാണ്. എട്ട് മിനിറ്റിനുള്ളിൽ എന്തും നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാൻ കഴിയുന്ന ഡെലിവറി ആപ്പുകൾ ഇന്ത്യയുടെ ആഡംബരമാണ്, എന്നാൽ അമേരിക്കയിൽ ഇതുപോലൊന്ന് ഇതുവരെയായും നിലവിലില്ല.

ഇന്ത്യൻ കടകളിലും വീടുകളിലും മാഗി ഉൽപ്പന്നങ്ങൾ ഒരു പ്രധാന ഉൽപ്പന്നമാണ്, പക്ഷേ, അവ യുഎസ്എയിൽ ലഭ്യമല്ല. എറ്റവും അവസാനമായി നല്ല വിലപേശൽ കണ്ടെത്താനുള്ള രസകരമായ മാർഗമാണ് ബസാറുകളും ഔട്ട്ഡോർ മാർക്കറ്റുകളുമെന്നും എന്നാൽ, അമേരിക്കയിൽ അത്തരം വിലപേശൽ വിപണികളില്ലെന്നും ക്രിസ്റ്റൻ പറഞ്ഞു. അതേസമയം, 72,000-ത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. വീഡിയോ കണ്ടവരെല്ലാം ക്രിസ്റ്റൻ്റെ താരതമ്യം പെടുത്തലിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്.

Also Read

More Stories from this section

family-dental
witywide