മേഘവിസ്ഫോടനവും മിന്നൽ പ്രളയവും, കുത്തൊഴുക്കിൽ ധരാളി ഗ്രാമം ഒലിച്ചുപോയി, 4 മരണം, നിരവധി പേരെ കാണാതായി, മരണ സംഖ്യ ഉയരുമെന്ന് ആശങ്ക, കണ്ണീരണിഞ്ഞ് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജനവാസമേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശം. ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് വൻ ദുരന്തുമുണ്ടായത്. ഗ്രാമത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയു. 4 പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂറോളം പേരെ കാണാതായി. മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്.

ഉച്ചക്ക് 1.40 ഓടെ ഘീർഗംഗ നദിയിലൂടെ ജലം കുത്തിയൊലിച്ചെത്തുകയായിരുന്നു. ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം പിഴുതെടുത്താണ് ജലമൊഴുകിയത്. ഗ്രാമത്തെ നക്കിത്തുടച്ചുള്ള പ്രളയജലത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കരസേനയടക്കം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ പ്രദേശത്ത് ഇപ്പോഴും പ്രളയജലം ഒഴുകുകയാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രളയ മുന്നറിയിപ്പൊന്നും നേരത്തേ നൽകിയിരുന്നില്ല. ദുരന്തത്തെ തുടർന്ന് പ്രദേശത്തുള്ളവർ ഉടൻ മാറിത്താമസിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തരാഖണ്ഡ് ജനതക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

More Stories from this section

family-dental
witywide